ThiruvananthapuramKeralaNattuvarthaNews

സിപിഎം മാപ്പ് പറയണം: വി.മുരളീധരന്‍

പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ളയുടെ ചൈന അനുകൂല പ്രസ്താവനയില്‍ സിപിഎം രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ഗാല്‍വന്‍ താഴ്വരയിലടക്കം ചൈനീസ് അധിനിവേശ ശ്രമങ്ങളില്‍ നിന്ന് ഭാരതമണ്ണിനെ കാക്കാന്‍ ജീവത്യാഗം ചെയ്ത സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് രാമചന്ദ്രന്‍പിള്ള അപമാനിച്ചതെന്ന് വി.മുരളീധരന്‍ കുറ്റപ്പെടുത്തി. അന്ധമായ മോദി വിരോധം മൂലം ജന്മനാടിനെപ്പോലും വെറുക്കുകയാണ് സിപിഎം നേതാക്കള്‍. കൊല്ലം ജില്ലാ സമ്മേളനത്തിലും രാമചന്ദ്രന്‍പിള്ള ചൈന അനുകൂല പ്രസംഗം നടത്തി. അന്ന് പാര്‍ട്ടി തിരുത്താത്തതിനാലാണ് അദ്ദേഹം കോട്ടയത്ത് നിലപാട് ആവര്‍ത്തിച്ചത്. അതിനാല്‍ രാമചന്ദ്രന്‍ പിള്ളയുടെ ഇന്ത്യ വിരുദ്ധനിലപാട് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണോയെന്ന് സിപിഎം വ്യക്തമാക്കണം.

Also Read : കോവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും: നിർദ്ദേശം നൽകി സൗദി

ദേശീയപ്രസ്ഥാനത്തിന്‍റെ പിന്‍മുറക്കാരെന്ന് അഭിമാനിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ രാമചന്ദ്രന്‍പിള്ളയുടെ രാജ്യവിരുദ്ധപ്രസ്താവനയോട് പാലിക്കുന്ന മൗനം അദ്ഭുതകരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ വക്താക്കളായ സ്വതന്ത്രചിന്തകരും രാമചന്ദ്രന്‍ പിള്ളയുടെ ചൈന പ്രേമത്തോടുള്ള നിലപാട് വ്യക്തമാക്കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button