News

കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേകല്ലുകള്‍ താല്‍കാലികം: ആശങ്ക മാറ്റേണ്ടത് ഭരിക്കുന്ന സര്‍ക്കാറാണെന്ന് കാനം

കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷമാണ് നിഷേധാത്മക സമീപനം സ്വീകരിക്കു.

കോഴിക്കോട്: കെ റെയില്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേകല്ലുകള്‍ താല്‍കാലികമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതിയ പദ്ധതി വരുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാവുന്നത് സ്വാഭാവികമാണെന്നും ആശങ്ക മാറ്റേണ്ടത് ഭരിക്കുന്ന സര്‍ക്കാറാണെന്നും കാനം മീഡിയവണിനോട് പറഞ്ഞു.

‘കെ റെയിലില്‍ ഇപ്പോള്‍ നടക്കുന്നത് അലൈന്‍മെന്റുകള്‍ മാത്രമാണ്. അതിന് ശേഷം മാത്രമേ പാരിസ്ഥിതികാഘാത പഠനം അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ച ഉണ്ടാവുകയുള്ളു. കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷമാണ് നിഷേധാത്മക സമീപനം സ്വീകരിക്കു’- അദ്ദേഹം പറഞ്ഞു.

Read Also: താൻ ചൈനയെയല്ല സോഷ്യലിസത്തെയാണ് പ്രകീർത്തിച്ചത്: ചൈനയുടെ സാമ്പത്തിക പുരോഗതി മാതൃകാപരമെന്ന് എസ് രാമചന്ദ്രൻ പിള്ള

അതേസമയം, കണ്ണൂര്‍ മാടായിപ്പാറയില്‍ സര്‍വേക്കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലും കണ്ടെത്തിയിരുന്നു. നേരത്തെ മാടായിപ്പാറ സംരക്ഷണ സമിതി, സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി എന്നിങ്ങനെയുള്ള കൂട്ടായ്മകള്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button