Latest NewsNewsIndia

ബിജെപിയുടേത് വിദ്വേഷരാഷ്ട്രീയം: സാഹോദര്യം കൊണ്ട് എതിരിടാന്‍ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്ന് രാഹുല്‍ ഗാന്ധി

ഡൽഹി: ബിജെപിയുടെ വിദ്വേഷരാഷ്ട്രീയമാണെന്നും അത് രാജ്യത്തിന് ദോഷകരമാണെന്നും ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്വേഷത്തെ സാഹോദര്യം കൊണ്ട് നേരിടാൻ ജനങ്ങള്‍ തന്നോടൊപ്പം അണിനിരക്കണമെന്നും രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്തു.

ബിജെപി സര്‍ക്കാരിന്റെ ന്യൂനത ആരാഞ്ഞുകൊണ്ട് ട്വിറ്ററില്‍ രാഹുല്‍ സംഘടിപ്പിച്ച അഭിപ്രായ സര്‍വ്വേയിൽ 35 ശതമാനം കോൺഗ്രസ് പ്രവർത്തകർ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം വലിയ ന്യൂനതയായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് വിദ്വേഷത്തെ എതിരിടാനുള്ള ആഹ്വാനവുമായി രാഹുൽ രംഗത്ത് വന്നത്.

ബിജെപിയുടെ വിദ്വേഷം രാജ്യത്ത് തൊഴിലില്ലായ്മയ്ക്ക് കാരണമാകുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. സാമൂഹിക സമാധാനമില്ലാതെ ആഭ്യന്തര വിദേശ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകില്ലെന്നും അതിനാല്‍ വിദ്വേഷത്തില്‍ മുങ്ങിയ രാഷ്ട്രീയ അന്തരീക്ഷത്തെ എതിരിടാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യം നേരിടുന്ന വലിയ പ്രശ്‌നമാണ് തൊഴിലില്ലായ്മയെന്നും അത് പരിഹരിക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button