Latest NewsNewsInternational

താലിബാന്‍ ഭരണം വന്‍ ദുരന്തം, ജനങ്ങള്‍ ദുരിതത്തില്‍

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കി ഭരണം ആരംഭിച്ചതിനു ശേഷം ജനങ്ങള്‍ ദുരിതത്തില്‍. എല്ലാ സ്വാതന്ത്ര്യവും അസ്തമിച്ചെന്നാണ് സ്ത്രീകള്‍ ഒന്നടങ്കം പറയുന്നത്. പൊതുസമൂഹത്തിന് അവരുടേതായ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. താലിബാന്‍ അഫ്ഗാനില്‍ ശാന്തത കൊണ്ടുവന്നു എന്ന് പരക്കെ പ്രചരിപ്പിക്കുകയാണ്. എന്നാല്‍ യാഥാര്‍ത്ഥ ത്തില്‍ രാജ്യം മരവിച്ചിരിക്കുകയാണ് ജനങ്ങള്‍ ആരോപിക്കുന്നു.

Read Also : മോൻസന്റെ ശബരിമല ചെമ്പോല വ്യാജം, അത് പുരാവസ്തുവല്ല, ആകെ മൂല്യമുള്ളത് രണ്ട് നാണയത്തിനും കുന്തത്തിനും: എ എസ് ഐ

കഴിഞ്ഞ 20 വര്‍ഷം നിരന്തരം യുദ്ധമുണ്ടായിരുന്ന കാലഘട്ടത്തില്‍പോലും ജനങ്ങള്‍ക്ക് ഇത്രയും ദുരിതം അനുഭവിച്ചിട്ടില്ല. അന്ന് വാണിജ്യ വ്യാപാര വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെല്ലാം സ്വാതന്ത്ര്യവും സാമ്പത്തിക കരുത്തുമുണ്ടായിരുന്നുവെന്നും ജനങ്ങള്‍ പറയുന്നു.

താലിബാന്‍ അഫ്ഗാനിലെ സ്ത്രീകളെ വീട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുകയാണ്. ശരിയത്ത് നിയമ പ്രകാരമെന്ന് പറഞ്ഞാണ് വസ്ത്രശാലയിലെ സ്ത്രീ രൂപങ്ങളുടെ തലപോലും അറുത്തുമാറ്റിയത്. ലോകം പരിഹാസത്തോടെയാണ് ഇത്തരം താലിബാനിസത്തെ കണ്ടുകൊണ്ടിരിക്കുന്നത്.

സ്ത്രീകള്‍ 72 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരുകയാണെങ്കില്‍ നിര്‍ബന്ധമായും ആണ്‍തുണയുണ്ടായിരിക്കണം. ഹിജാബ് ധരിക്കാത്ത ഒരു സ്ത്രീകളേയും വാഹനത്തില്‍ കയറ്റരുത് എന്നിവ കര്‍ശനമാക്കിയിരിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കുമാത്രമായി ഉണ്ടായിരുന്ന സ്‌കൂളുകളെല്ലാം പൂട്ടിച്ചു. മാദ്ധ്യമപ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു കൊല്ലുകയാണെന്നും ജനങ്ങള്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button