Latest NewsNewsIndia

വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങളെ അറിയിക്കണം: ജനാധിപത്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് വോട്ടിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങളെ അറിയിക്കണമെന്ന് അണികളോട് പ്രധാനമന്ത്രി. തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ ബി.ജെ.പി പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം.

Also Read:രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന്റെ വിരലുകള്‍ ഒടിച്ചു: യുവതിക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി

അതേസമയം, ദാവോസ് അജന്‍ഡ ഉച്ചകോടിയില്‍ ഇന്ത്യയെക്കുറിച്ചോർത്തുള്ള അഭിമാനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തു വന്നിരുന്നു. ഇന്ന് ഇന്ത്യ ലോകത്തിന്റെ തന്നെ ഫാർമസിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ മറ്റുള്ളവർക്ക് നൽകുന്നത് പ്രതീക്ഷയുടെ പൂച്ചെണ്ടുകളാണെന്നും, ലോകത്തിനു വളരെയേറെ സോഫ്‍റ്റ്‍‌വെയര്‍ പ്രഫഷനലുകളെയാണ് രാജ്യം സംഭാവന ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘കൊവിഡ് കാലത്ത് രാജ്യത്ത് വലിയ പരിഷ്കാരങ്ങള്‍ നടന്നു. ഇപ്പോള്‍ ഇന്ത്യ കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുകയാണ്. ഇന്ത്യ കൊവിഡ് കാലത്ത് നടപ്പിലാക്കിയ ശരിയായ വിധത്തിലുള്ള പരിഷ്കരണ നടപടികളെ ആഗോള സാമ്പത്തിക വിദഗ്ധര്‍ പ്രശംസിച്ചിട്ടുണ്ട്. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 160 കോടി ഡോസ് കോവിഡ് വാക്സീന്‍ നല്‍കി. ജനാധിപത്യത്തോടുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള പ്രതീക്ഷ ഇന്ത്യ ലോകത്തിനു സമ്മാനിച്ചു’, പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button