KeralaLatest NewsIndia

തിരുവാഭരണം വരെ ആക്രമിക്കാൻ പദ്ധതിയിട്ടു, കേരളത്തിന്റെ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസേനയെ വിളിക്കണം: സന്ദീപ്

സ്റ്റേഷന് നേരെ പോലും ബോംബെറിയുന്ന സംഭവം പതിറ്റാണ്ടുകൾക്ക് മുൻപ് ലാലുപ്രസാദിന്റെ ബിഹാറിൽ നിന്നാണ് മലയാളികൾ കേട്ടത്.

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില പൂർണ്ണമായും തകർന്നെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. പൊലീസ് ഇന്ന് കേരളത്തിൽ കോമഡി കഥാപാത്രങ്ങളായി മാറിയിരിക്കുകയാണ്. സ്റ്റേഷന് നേരെ പോലും ബോംബെറിയുന്ന സംഭവം പതിറ്റാണ്ടുകൾക്ക് മുൻപ് ലാലുപ്രസാദിന്റെ ബിഹാറിൽ നിന്നാണ് മലയാളികൾ കേട്ടത്. അത് പിണറായി ഭരണത്തിൽ കേരളത്തിൽ യാഥാർഥ്യമായി എന്നും സന്ദീപ് കുറ്റപ്പെടുത്തി. കേന്ദ്രസേനയെ വിളിച്ചു ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കേരളത്തിന്റെ ക്രമസമാധാന പാലനം ഗുണ്ടകൾ ഏറ്റെടുത്ത സ്ഥിതിയ്ക്ക് കേരളാ പൊലീസിനെ പിരിച്ചു വിടണം. പൊലീസ് ഇന്ന് കേരളത്തിൽ കോമഡി കഥാപാത്രങ്ങളായി മാറിയിരിക്കുകയാണ്. സ്റ്റേഷന് നേരെ പോലും ബോംബെറിയുന്ന സംഭവം പതിറ്റാണ്ടുകൾക്ക് മുൻപ് ലാലുപ്രസാദിന്റെ ബിഹാറിൽ നിന്നാണ് മലയാളികൾ കേട്ടത്. അത് പിണറായി ഭരണത്തിൽ കേരളത്തിൽ യാഥാർഥ്യമായി.

മുക്കാ ചക്രത്തിന്റെ ഗുണ്ടകൾ മാത്രമല്ല ഇന്ന് കേരളത്തിൽ ഉള്ളത്. മതതീവ്രവാദികളും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയകളും ഒക്കെ കേരളത്തിൽ സ്വൈര്യവിഹാരം നടത്തുകയാണ്. ഏറ്റവും ഒടുവിൽ തിരുവാഭരണ ഘോഷയാത്രയെ അക്രമിക്കാനുള്ള ഗൂഡാലോചനയാണ് പുറത്തു വന്നത്. ഘോഷയാത്ര കടന്നു പോകുന്ന റാന്നി പേങ്ങാട്ട് കടവ് പാലത്തിന് അടിയിൽ സ്ഥാപിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകൾ നാട്ടുകാരാണ് കണ്ടെത്തിയത്. തിരുവാഭരണ ഘോഷയാത്രയെ ലക്ഷ്യം വെച്ചതിലൂടെ കേരളത്തിൽ ഒരു കലാപമാണ് തീവ്രവാദികൾ ആഗ്രഹിച്ചത് എന്ന് വ്യക്തം.

ഇതൊന്നും കണ്ടുപിടിക്കാനുള്ള സംവിധാനം കേരളാ പൊലീസിനില്ല എന്നതാണ് ഏറ്റവും പരിതാപകരം.  കേരളത്തിന്റെ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സേനയെ വിളിക്കാൻ സർക്കാർ തയ്യാറാകണം. ഗുണ്ടകൾക്കും തീവ്രവാദികൾക്കും കീഴടങ്ങിയ കേരളാ പൊലീസിനെ കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ സാധിക്കില്ല എന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് കേന്ദ്രസേനയ്ക്ക് മാത്രമേ മലയാളികൾക്ക് സ്വൈര്യ ജീവിതം ഉറപ്പാക്കാൻ സാധിക്കൂ.

ഫോട്ടോ 1. റാന്നിയിൽ പിടികൂടിയ ജലാറ്റിൻ സ്റ്റിക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button