Latest NewsNewsInternational

കോവിഡിനെ ലോകത്ത് നിന്ന് തുടച്ചുനീക്കാനാകില്ല, പൂര്‍വാധികം ശക്തയോടെ തിരിച്ചുവരും : ഇനിയും തരംഗങ്ങളുണ്ടാകും

യാഥാര്‍ത്ഥ്യം അറിയിച്ച് ആരോഗ്യവിദഗ്ദ്ധര്‍

ന്യൂയോര്‍ക്ക് : കോവിഡിനെ ലോകത്ത് നിന്ന് തുടച്ചുനീക്കാനാകില്ല, പൂര്‍വാധികം ശക്തയോടെ തിരിച്ചുവരുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യവിദഗ്ദ്ധര്‍ രംഗത്ത് എത്തി. അമേരിക്കയിലെ ഏറ്റവും ഉന്നതനായ പകര്‍ച്ചവ്യാധി വിദഗ്ദര്‍ ഡോ. ആന്റണി ഫൗസി പറയുന്നത്, മറ്റ് പലരും പറയുന്നതുപോലെ ഒമിക്രോണോടുകൂടി കോവിഡ് ഇല്ലാതെയാകില്ല എന്നാണ്. രോഗം വന്ന് ഭേദമായാല്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധം പലരും വിചാരിക്കുന്നതുപോലെ അത്ര ഫലവത്താകണമെന്നില്ലെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് അലര്‍ജീസ് ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ ഡയറക്ടര്‍ കൂടിയായ അദ്ദേഹം ഡാവോസ് അജണ്ട വെര്‍ച്വല്‍ ഈവന്റില്‍ പറഞ്ഞത്.

Read Also : ഉത്തരവാദിത്തമുള്ള ഭരണാധികാരികൾ അന്താരാഷ്ട്ര വേദികളിൽ എഴുതി തയ്യാറാക്കിയ പ്രസംഗം ആണ് വായിക്കുന്നത്: രാഹുലിനെതിരെ വാര്യർ

ഇപ്പോള്‍ ഒമിക്രോണ്‍ എത്തിയതുപോലെ സമീപ ഭാവിയില്‍ തന്നെ മറ്റൊരു വകഭേദം വന്നെത്താനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുപക്ഷെ അതിന് ഈ സ്വാഭാവിക പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയിപ്പോള്‍, ഒമിക്രോണാണ് കൊറോണയുടെ അവസാനത്തെ വകഭേദം എങ്കില്‍ പോലും ഈ രോഗം ഇവിടെ തന്നെ തുടരും. ഇത് ഒരു പകര്‍ച്ചവ്യാധിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷം അവസാനിക്കുന്നതോടെ ഫ്‌ളൂ പോലുള്ള ഒരു രോഗം മാത്രമായി കോവിഡ് മാറുമെന്ന് ചില ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.

ഒമിക്രോണിന് ശേഷം മറ്റൊരു വകഭേദം വന്നില്ലെങ്കില്‍ മാത്രമായിരിക്കും അത് സാധ്യമാവുക എന്നാണ് ആന്റണി ഫൗസി പറയുന്നത്. അത്തരത്തില്‍ പുതിയ വകഭേദങ്ങള്‍ ഉരുത്തിരിഞ്ഞെത്തുന്നതിനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല. നേരത്തേയും പുതിയ വകഭേദങ്ങളുടെ ആവിര്‍ഭാവത്തെ കുറിച്ച് ഫൗസി പ്രവചിച്ചിരുന്നു. ഒമിക്രോണ്‍ പോലൊരു വകഭേദത്തിന്റെ അവിര്‍ഭാവവും അദ്ദേഹം പ്രവചിച്ചിരുന്നതാണ്.

ഒമിക്രോണ്‍  ബാധയിലൂടെ കൈവരിക്കുന്ന പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിയുന്ന മറ്റൊരു വകഭേദം ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് ആന്റണി ഫൗസി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button