KeralaNattuvarthaLatest NewsNews

എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന നാടകത്തിനു ശേഷം വേദിയിൽ, കൊടിയേരിയുടെ ‘പൊന്നുമക്കളേ ഒരു 20 സീറ്റ്‌ തരൂ’

തിരുവനന്തപുരം: കേരളത്തിലെ 20 പാർലമെന്റ് സീറ്റും എൽഡിഎഫിന് നൽകിയാൽ കേന്ദ്രത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവനയെ ട്രോളി സാക്ഷര കേരളം. ഒരിക്കലും നടക്കാത്ത മോഹങ്ങൾ എന്നാണ് സാമൂഹ്യ മാധ്യമങ്ങളടക്കം ഈ പ്രസ്ഥാവനയ്ക്ക് മറുപടി പറഞ്ഞത്. മകൻ ജയിലിൽ നിന്ന് വന്നതിനു ശേഷം ഫുൾ കിളി പോയ കളിയാണല്ലോ എന്നും സാമൂഹ്യ മാധ്യമങ്ങൾ കോടിയേരിയെ പരിഹസിച്ചു.

Also Read:മോഫിയ പർവീന്റെ ആത്മഹത്യയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് എസ്ഐയെ ബോധപൂർവം ഒഴിവാക്കി: പരാതിയുമായി മോഫിയയുടെ പിതാവ്

മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തു പോയതോടെ കോടിയേരിയുടെ പ്രസ്ഥാവനകളുടെ പൊടി പൂരമാണ് കേരള രാഷ്ട്രീയത്തിൽ അരങ്ങേറുന്നത്. നാഥനില്ലാ കളരിയിൽ പൂണ്ടു വിളയാടുകയാണല്ലോ സെക്രട്ടറി എന്നാണ് ഇതിനെ സാമൂഹ്യ മാധ്യമങ്ങൾ വിമർശിച്ചത്. ബിജെപിയെ പൂർണ്ണമായും പുറത്താക്കാൻ വേണ്ട പദ്ധതികൾ പാർട്ടി കോൺഗ്രസ്‌ കൈക്കൊള്ളുമെന്ന് കോടിയേരി പറഞ്ഞിരുന്നു. ഇതിനെ രൂക്ഷമായിട്ടാണ് പല രാഷ്ട്രീയ നിരൂപകരും വിമർശിച്ചത്.

അതേസമയം, പാർട്ടി സമ്മേളനങ്ങളുടെ കൊടിയിറങ്ങുമ്പോൾ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ധാരാളം മാറ്റങ്ങളും മുന്നേറ്റങ്ങളുമാണ് നേതൃത്വങ്ങൾ ചർച്ച ചെയ്യുന്നത്. രണ്ടാമതും മുഖ്യമന്ത്രിയായ പിണറായി വിജയനെ വിശ്രമിപ്പിക്കാനാണ്‌ സിപിഎമ്മില്‍ ആലോചന നടക്കുന്നത്. ഭരണച്ചുമതലകള്‍ പങ്കിട്ട് ഭാരങ്ങൾ ഇറക്കി വയ്ക്കാൻ പിണറായിക്കും താല്‍പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button