Latest NewsNewsIndiaCrime

വിവാഹവാഗ്ദാനം നൽകി മാട്രിമോണിയല്‍ സൈറ്റുകളിലൂടെ 40-ലധികം സ്ത്രീകളെ പറ്റിച്ചു: യുവാവ് അറസ്റ്റില്‍

മുംബൈ : വിവാഹവാഗ്ദാനം നൽകി മാട്രിമോണിയല്‍ സൈറ്റുകളിലൂടെ സ്ത്രീകളെ പറ്റിച്ച യുവാവ് അറസ്റ്റിൽ. ബി.ടെക്,എം.ബി.എ ബിരുദധാരിയായ അനുരാഗ് ചവാൻ എന്ന വിശാൽ സുരേഷ് ചവാനെയാണ്(34) മുംബൈ പോലീസ് പിടികൂടിയത്. വ്യാജ പ്രൊഫൈലുകളിലൂടെയാണ് ചവാന്‍ സ്ത്രീകളെ കബളിപ്പിച്ചിരുന്നത്.

മാട്രിമോണിയല്‍ വഴി സമ്പന്ന കുടുംബത്തിലുള്ള സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി ചവാന്‍ വശീകരിക്കുകയായിരുന്നു. പരിചയപ്പെട്ടശേഷം ഒരു പ്രമുഖ മൊബൈല്‍ നിര്‍മാണ കമ്പനിയിലാണ് തനിക്ക് ജോലിയെന്നും ഏറ്റവും പുതിയ ഐ ഫോണുകള്‍ സമ്മാനമായി നല്‍കാമെന്ന് പറഞ്ഞ് സ്ത്രീകളെ വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. കബളിപ്പിക്കലിന് ഇരയായ 28കാരി മുംബൈ പോലീസിനെ സമീപിക്കുകയും പ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

Read Also  :  യുപിയിൽ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി: രാജി നൽകി റായ്ബറേലി എം.എല്‍.എ, മത്സരം ബി.ജെ.പി ടിക്കറ്റില്‍

മാട്രിമോണി സൈറ്റിൽ പ്രതിയെ കണ്ടിരുന്നെന്നും എന്നാൽ പിന്നീട് ഷെയർ മാർക്കറ്റ് നിക്ഷേപത്തിന്‍റെ പേരിൽ 2.25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും അവർ ആരോപിച്ചു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ചവാനെ പിടികൂടിയത്. പ്രതി തന്‍റെ പേരിലല്ലാത്ത ഒരു മൊബൈല്‍ നമ്പറാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. കോള്‍ റെക്കോഡുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് കല്യാൺ ഈസ്റ്റിലെ താമസസ്ഥലത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. ചവാൻ കുറഞ്ഞത് 40 സ്ത്രീകളെ കബളിപ്പിച്ചിട്ടുണ്ടെന്നും ഇയാൾക്കെതിരെ വഞ്ചനയ്ക്കും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ടെന്നും ഇൻസ്പെക്ടർ സുധീർ ജാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button