Latest NewsKeralaNews

കേരളത്തിന്റെ റിപ്പബ്ലിക് ദിന ഫ്‌ളോട്ട് തള്ളി കേന്ദ്രം : ഫ്‌ളോട്ടിന്റെ ആശയങ്ങള്‍ കേരളത്തിന് വിശദീകരിക്കാനായില്ല

ന്യൂഡല്‍ഹി: കേരളത്തിന്റെ റിപ്പബ്ലിക് ദിന ഫ്ളോട്ട് തള്ളിയതില്‍ വിശദീകരണവുമായി കേന്ദ്രം. ഡിസൈനിലെ അപാകത കാരണമാണ് ഫ്ളോട്ട് തള്ളിയതെന്ന് കേന്ദ്രം വ്യക്തമാക്കി. ടൂറിസം@75 എന്ന വിഷയത്തില്‍ വ്യക്തതയില്ലായിരുന്നു. കേരളം ആദ്യം നല്‍കിയത് മുന്നിലും പിന്നിലും ഒരേ മാത്യകയുള്ള രൂപരേഖയായിരുന്നു.

Read Also : ‘യോഗി യു.പി നിയമസഭയിൽ എത്തരുത്, യോഗിക്കെതിരെ ഞാനുണ്ടാകും’: ഗോരഖ്‍പൂർ അർബൻ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ചന്ദ്രൻശേഖർ ആസാദ്

ആദി ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും പ്രതിമ ഉള്‍പ്പെടുത്താന്‍ പിന്നീട് ശ്രമിച്ചു. എന്നാല്‍ എന്താണ് സന്ദേശം എന്ന് വിശദീകരിക്കാന്‍ കേരളത്തിനായില്ല. രാജ്പഥിനു പറ്റിയ നിറമായിരുന്നില്ല മാതൃകയ്ക്കെന്നും കേന്ദ്രം പറയുന്നു. ഫ്ളോട്ട് തള്ളിയതില്‍ ഒരു രാഷ്ട്രീയവുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളുടെ കൂട്ടത്തില്‍ നിന്നും പശ്ചിമ ബംഗാളിനെയും ഒഴിവാക്കിയിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തെ പ്രതിനിധീകരിക്കുന്ന നിശ്ചല ദൃശ്യമാണ് ബംഗാള്‍ ഒരുക്കിയത്. അതിന്റെ ഭാഗമായി ബംഗാളിലെ എല്ലാ സ്വാതന്ത്ര്യ സമരസേനാനികളും ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കുന്ന ചിത്രസംയോജനം നടത്തിയിരുന്നുവെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button