Latest NewsKeralaIndiaNews

പ്രധാനമന്ത്രിയെ അവഹേളിച്ച അരുൺ കുമാറിനെതിരെ ഗവർണർക്ക് പരാതി നൽകി ബിജെപി

ദാവോസിൽ നടന്ന വേൾഡ് എക്കോണമിക് ഫോറം വേദിയിൽ നടന്ന പ്രധാനമന്ത്രിയുടെ വിർച്വൽ പ്രസംഗത്തിനിടെ ഉണ്ടായ ആശയക്കുഴപ്പവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെറ്റായ വിവരം നൽകുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയും ചെയ്ത കേരള യൂണിവേഴ്സിറ്റി പ്രൊഫസറും, 24 ന്യൂസ്‌ വാർത്താ ചാനൽ അവതാരകനുമായ ഡോ.അരുൺ കുമാറിനെതിരെ ഗവർണർക്ക് പരാതി നൽകി ബിജെപി.

യുജിസി സ്കെയിൽ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സർക്കാർ ജോലിയിൽ ഇരിക്കുന്ന അരുൺകുമാർ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നൽകുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് ആരോപിച്ച് സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.ബി ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്. നിരവധി ആളുകൾ തെറ്റ് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്റെ പോസ്റ്റിന് കമൻ്റടിച്ചിട്ടും അരുൺ തരുത്താൻ തയ്യാറായില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Also Read:അമേരിക്കൻ യുദ്ധക്കപ്പൽ അതിർത്തി ലംഘിച്ചു : വിരട്ടി ഓടിച്ചെന്ന് ചൈന

താൻ പോസ്റ്റ്‌ ചെയ്ത വിവരം തെറ്റാണെന്ന് പ്രമുഖ പത്രങ്ങൾ വരെ റിപ്പോർട്ട് ചെയ്തിട്ടും അദ്ദേഹം പോസ്റ്റ്‌ പിൻവലിക്കാൻ തയ്യാറാവാത്തത് കുറ്റകരമാണ് എന്ന് ബിജെപി പറയുന്നു. ഗവർണ്ണറുടെ കീഴിൽ വരുന്ന കേരള യൂണിവേഴ്സിറ്റിയിലെ അധ്യാപകനായ അരുൺ കുമാറിനെതിരെ ശക്തമായ നടപടി എടുക്കണം എന്നും രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണെന്നും ഗോപാലകൃഷ്ണൻ കത്തിൽ ചൂണ്ടി കാട്ടി.

അതേസമയം, കണക്ടിവിറ്റി പ്രശ്നങ്ങളും, വേൾഡ് എക്കോണമിക് ഫോറത്തിന്റെ ഭാഗത്തുനിന്നുണ്ടായ സംഘാടന പിഴവും മൂലമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗം പാതിവഴിയിൽ വെച്ച് നിർത്തുകയും കുറച്ച് നിമിഷത്തിനു ശേഷം വീണ്ടും തുടരുകയും ചെയ്തത്. ഇതിനെതിരെ ആയിരുന്നു അരുൺ കുമാറിന്റെ പോസ്റ്റ്. രാജ്യത്തിൻ്റെ ടെമ്പർമെൻറിനെ കുറിച്ചും ടാലൻ്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററടിച്ചു പോയപ്പോൾ പറയാൻ ഒന്നുമില്ലാതെ പകച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി എന്നായിരുന്നു അരുൺ കുമാർ തന്റെ പോസ്റ്റിൽ കുറിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button