Latest NewsUAENewsInternationalGulf

വില്ല പാർക്കിംഗ് പെർമിറ്റ്: കൂടുതൽ പേർക്ക് അപേക്ഷ നൽകാൻ അവസരം

അബുദാബി: വില്ല പാർക്കിംഗ് പെർമിറ്റിന് കൂടുതൽ പേർക്ക് അപേക്ഷ നൽകാം. വില്ലകളിൽ താമസിക്കുന്നവരെ സന്ദർശിക്കുന്നവർക്ക് പുലർച്ചെ 2 മണി വരെ സൗജന്യ പാർക്കിങ് അനുവദിക്കാനും തീരുമാനമായി. സംയോജിത ഗതാഗത കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

Read Also: എല്ലാത്തിനും കാരണഭൂതനായ അങ്ങ് ഞങ്ങളെ നോക്കാൻ ഏൽപ്പിച്ചത് ഒരു കിറുക്കനെയായിരുന്നല്ലേ: മുഖ്യന് കത്തയച്ച് സുധാകരൻ

വില്ല പാർക്കിങ് സംവിധാനം ലളിതമാക്കുന്നതിന് മവാഖിഫ് സംവിധാനം പരിഷ്‌കരിക്കുകയും ചെയ്തു. മറ്റു എമിറേറ്റിൽനിന്നുള്ള സന്ദർശക വാഹനങ്ങൾക്കും പ്രതിദിന പെർമറ്റിനു അപേക്ഷിക്കാൻ അനുമതി നൽകി.

അതേസമയം 2 മണിക്കു ശേഷവും വാഹനം പാർക്കു ചെയ്യണമെങ്കിൽ പ്രതിദിന പെർമിറ്റിനായി വില്ല ഉടമകൾക്കു എസ്എംഎസിലൂടെയോ ടോൾഫ്രീ നമ്പറിലൂടെയോ ആവശ്യപ്പെടാം. 800 850 എന്ന നമ്പറിലാണ് പുലർച്ചെ 2 ന് ശേഷം പാർക്കു ചെയ്യുന്ന വാഹനങ്ങളുടെ പെർമിറ്റിനായി വിളിക്കേണ്ടത്.

Read Also: ലീഗ് പടവലങ്ങ പോലെ താഴോട്ടു വളരുമ്പോൾ ഇടതുപക്ഷം ജനങ്ങളുടെ വിശ്വാസത്തിൻ്റെ പിൻബലത്തിൽ നിലനിൽക്കുന്നു: വി അബ്ദുറഹ്മാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button