Latest NewsNewsIndia

മതം മാറാൻ നിർബന്ധം, ഹോസ്റ്റൽ മുറികൾ എല്ലാം കഴുകിക്കും: ലാവണ്യയുടെ മരണത്തിനു പിന്നിൽ ഹോസ്റ്റൽ വാർഡന്റെ ഉപദ്രവവും ശകാരവും

ജനുവരി ഒമ്ബതിനാണ് ഈ പെൺകുട്ടി കീടനാശിനി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

തഞ്ചാവൂര്‍: അരിയനല്ലൂര്‍ സ്വദേശിനിയായ ലാവണ്യയുടെ മരണത്തിൽ ഹോസ്‌റ്റൽ വാർഡൻ അറസ്റ്റിൽ. നിത്യേനയുള്ള ഉപദ്രവവും ശകാരവും നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമവും സഹിക്കാനാകാതെയാണ് ലാവണ്യ ആത്മഹത്യയ്ക്ക് ചെയ്തതെന്ന് റിപ്പോർട്ട്. തമിഴ്നാട്ടിലാണ് പന്ത്രണ്ടാം ക്ലാസുകാരിയായ ലാവണ്യ ജീവനൊടുക്കിയത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തു.

തഞ്ചാവൂരിലെ സെന്റ് മൈക്കിള്‍സ് ഹോം ബോര്‍ഡിങ് ഹൗസിലെ അന്തേവാസിയായിരുന്നു ലാവണ്യ. ജനുവരി ഒമ്ബതിനാണ് ഈ പെൺകുട്ടി കീടനാശിനി കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഛര്‍ദിയും കടുത്ത വയറുവേദനയും മൂലം ലാവണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ ലാവണ്യയുടെ പിതാവ് മുരുഗാനന്ദത്തെ അറിയിച്ചത്. ഇതിനെ തുടർന്ന് പിതാവെത്തി വിദഗ്ധ ചികിത്സക്കായി ലാവണ്യയെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇടയ്ക്ക് ബോധം വീണ ലാവണ്യ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് ഡോക്ടര്‍മാരോട് പറഞ്ഞു. ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചതിനെ തുടർന്ന് അവർ ലാവണ്യയുടെ മൊഴി രേഖപ്പെടുത്തി.

read also:തല്ലിയത് സിപിഎമ്മും അത് ആഘോഷിക്കുന്നത് സംഘപരിവാറും, ഇത് പിണറായി വിജയന്റെ പുതിയ നയത്തിന്റെ ഭാഗം: റിജില്‍ മാക്കുറ്റി

എല്ലാ ദിവസവും വാര്‍ഡന്‍ ഉപദ്രവിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നുവെന്നും ഹോസ്റ്റലിലെ എല്ലാ മുറിയും തന്നെക്കൊണ്ട് വൃത്തിയാക്കിക്കുമായിരുന്നെന്നും ലാവണ്യ മൊഴി നല്‍കി. ക്രിസ്തുമതം സ്വീകരിക്കാന്‍ വാര്‍ഡന്‍ തന്നെ നിര്‍ബന്ധിക്കുമായിരുന്നു. ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോയും ലാവണ്യ ചിത്രീകരിച്ചിരുന്നു. ലാവണ്യയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നു പൊലീസ് വാര്‍ഡന്‍ സകായാമേരിയെ (62) അറസ്റ്റ് ചെയ്തു.

പിന്നീട് ലാവണ്യ മരുന്നിനോട് പ്രതികരിക്കാതെ വരികയും മരിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button