KeralaLatest NewsNews

സിപിഎം പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സർക്കാർ കോവിഡ് മാനദണ്ഡങ്ങളിൽ തിരിമറി നടത്തുന്നു: വി ഡി സതീശൻ

കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ മാറ്റം വരുത്തിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി സമ്മേളനം നടത്താൻ വേണ്ടിയാണ് ജില്ലകളെ എ, ബി, സി കാറ്റഗറിയിൽ തരംതിരിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു.

തൃശൂരും കാസർഗോഡും പുതിയ മാനദണ്ഡങ്ങൾ പ്രകാരം കർശന നിയന്ത്രണങ്ങളിൽ നിന്ന് പുറത്തായി.ടി.പി.ആർ വളരെ കൂടുതലായിരുന്നിട്ടും ഇവിടെ സിപിഎം സമ്മേളനം നടക്കുന്നതിനാലാണ് ഈ നടപടി. ഏതുവിധേനയും സമ്മേളനം നടത്തുമെന്ന വാശിയിൽ സി.പി.എം നേതാക്കൾ രോഗവാഹകരാവുകയാണെന്നും സതീശൻ പറഞ്ഞു. പാർട്ടി സമ്മേളനം നടത്താൻ വേണ്ടി നിയന്ത്രണം മാറ്റം വരുത്തുന്നത് അപഹാസ്യമാണ്. കോവിഡ് ബാധ കൂടാനുള്ള കാരണമായി സിപിഎം സമ്മേളനങ്ങൾ മാറി. ഈ സമ്മേളനങ്ങളിലൂടെ നൂറുകണക്കിനാളുകൾ രോ​ഗബാധിതരായി. നേതാക്കൾ വിവിധ ജില്ലകളിലെത്തി രോ​ഗം പടർത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also  :  ടാങ്കുകളും ഹെലികോപ്റ്ററുകളും ഛിന്നഭിന്നമാക്കും : സ്വീഡനിൽ നിന്നും എടി4 ലോഞ്ചർ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം

മൂന്നാം തരംഗത്തിൽ ആരോഗ്യവകുപ്പ് പൂർണനിശ്ചലമാണെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആരോഗ്യസെക്രട്ടറി പ്രവർത്തിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button