COVID 19KeralaLatest NewsNews

‘പാര്‍ട്ടിക്കുമേലെ പ്രോട്ടോക്കോളും പറക്കില്ല’: കമ്മ്യൂണിസ്റ്റ് അഹന്ത മനസ്സിലാക്കാന്‍ ഇനിയെത്രകാലം വേണമെന്ന് വി മുരളീധരൻ

കോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്യത്ത് കോവിഡ് രോഗവ്യാപന നിരക്ക് ഏറ്റവുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘കമ്മ്യൂണിസ്റ്റുകാരന്‍ മുതലയെപ്പോലെയാണ്, അത് വാ പൊളിക്കുന്നത് കണ്ടാല്‍ ചിരിക്കുന്നതാണോ വിഴുങ്ങാന്‍ വരുന്നതാണോയെന്ന് മനസ്സിലാവില്ല’ എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനം: മന്ത്രി വീണാ ജോര്‍ജ്

‘ഭക്ഷ്യക്കിറ്റും വ്യാജവാഗ്ദാനങ്ങളുമായി വാ പൊളിച്ചു നിന്ന കമ്മ്യൂണിസ്റ്റ് മുതല മലയാളിയെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു. രാജ്യത്ത് കോവിഡ് രോഗവ്യാപന നിരക്ക് ഏറ്റവുമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം സിപിഎമ്മിനാണ്. രോഗവ്യാപനം കൈവിട്ടു പോയിട്ടും പാര്‍ട്ടി സമ്മേളനങ്ങള്‍ തുടരുമെന്ന പ്രഖ്യാപനം ഭരണത്തുടര്‍ച്ച നല്‍കിയവര്‍ക്കുള്ള സമ്മാനമാണ്. പാര്‍ട്ടിക്കുമേലെ പ്രോട്ടോക്കോളും പറക്കില്ല. കളക്ടറും എസ്‌പിയുമടക്കം ഉദ്യോഗസ്ഥർ ഒന്നടങ്കം പാര്‍ട്ടിക്കാരുടെ അടിയാന്‍മാരായി മാറുന്ന ദയനീയ കാഴ്ച. ബംഗാളിലും തൃപുരയിലുമെല്ലാം ജനം തിരിച്ചറിഞ്ഞ് അടിച്ചോടിച്ച കമ്മ്യൂണിസ്റ്റ് അഹന്ത കേരളം മനസ്സിലാക്കാന്‍ ഇനിയെത്ര കാലം വേണം’, അദ്ദേഹം പറഞ്ഞു.

നേരത്തെ, സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. സിപിഎമ്മിന്റെ സമ്മേളനം വിജയിപ്പിക്കാൻ ജനങ്ങളുടെ ജീവൻ വെച്ച് പന്താടുകയാണ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button