KeralaNattuvarthaLatest NewsNews

രോഗദുരിതങ്ങൾ വേട്ടയാടുന്ന ഈ കാലത്ത് ആരാധിക്കാൻ ശ്രീഭദ്ര

പത്തു രൂപങ്ങളിൽ ആരാധിക്കപ്പെടുന്ന കാളീ ദേവി എല്ലാ ദു:ഖങ്ങളിൽ നിന്നും കരകയറ്റി ഐശ്വര്യം നൽകുന്ന സർവേശ്വരിയാണ്. വ്യാധികളും ശത്രുദോഷവും അകറ്റുന്ന ഭദ്രകാളി ദേവി ആരെയും ഉപേക്ഷിക്കില്ല. അതിനാൽ, രോഗദുരിതങ്ങൾ വേട്ടയാടുന്ന ഈ കാലത്ത് ആരാധിക്കാൻ പറ്റിയ അത്യുഗ്രമൂർത്തിയാണ് ശ്രീഭദ്ര.

ധ്യാനശ്ലോകം

ഓം കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരിക ശിരഃ കൃത്വാ
കരാഗ്രേഷു ച ഭൂതപ്രേതപിശാചമാതൃസവിതാം
മുണ്ഡസ്രജാലംകൃതാം വന്ദേ ദുഷ്ടമസൂരികാദി
വിപദാം സംഹാരിണീമീശ്വരീം

മൂലമന്ത്രം

ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യെ നമഃ

പ്രാർത്ഥനാ മന്ത്രങ്ങൾ

കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ

മഹാകാളി നമസ്തുഭ്യം നമസ്തുഭ്യം സുരേശ്വരി
ഭദ്രകാളി നമസ്തുഭ്യം നമസ്തുഭ്യം ദയാനിധേ

ജപരീതി
ആദ്യം ഋഷി, ഛന്ദസ്, ദേവത എന്നിവയും ധ്യാന ശ്ലോകവും ഒരുതവണ ജപിച്ചതിന് ശേഷം 108 തവണ മൂലമന്ത്രം ജപിക്കണം. അല്ലെങ്കില്‍ ഭദ്രകാളി ക്ഷേത്രനടയില്‍ നിന്ന് ധ്യാന ശ്ലോകം ഒരുതവണയും മൂലമന്ത്രം കഴിയുന്നത്ര തവണയും ചൊല്ലണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button