Latest NewsIndiaNews

മൃഗങ്ങള്‍ക്കും വാക്സീൻ: ആദ്യ പരീക്ഷണം സിംഹത്തിലും പുള്ളിപ്പുലിയിലും

കഴിഞ്ഞ ജൂണിൽ ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലെ 15 സിംഹങ്ങൾ കോവിഡ് ബാധിച്ച് ചത്തിരുന്നു.

ന്യൂഡൽഹി: ചെന്നൈ മൃഗശാലയിൽ സിംഹങ്ങൾ കോവിഡ് ബാധിച്ച് ചത്ത പശ്ചാത്തലത്തിൽ മൃഗങ്ങൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പുനൽകാൻ കേന്ദ്രം തീരുമാനിച്ചു. ഐ.സി.എം.ആറും ഹരിയാണ നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വീൻസും (എൻ.ആർ.സി.ഇ.) സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് മൃഗങ്ങൾക്ക് നൽകുക. ആദ്യഘട്ട പരീക്ഷണമെന്നനിലയിൽ ഗുജറാത്തിലെ ജുനഗഢിലെ സക്കർബാഗ് മൃഗശാലയിലെ സിംഹങ്ങളിലും പുള്ളിപ്പുലികളിലും മരുന്ന് പരീക്ഷിക്കും.

മൃഗങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് സൗകര്യമുള്ള ഇന്ത്യയിലെ ആറുമൃഗശാലകളിലൊന്നാണ് സക്കർബാഗിലേത്. ഇവിടെ എഴുപതിലധികം സിംഹങ്ങളും 50 പുള്ളിപ്പുലികളുമുണ്ട്. 15 മൃഗങ്ങൾക്കാകും 28 ദിവസത്തെ ഇടവേളയിൽ രണ്ടുഡോസുകളായി വാക്സിൻ നൽകുക. രണ്ടാമത്തെ ഡോസിനുശേഷം രണ്ടുമാസത്തേക്ക് മൃഗങ്ങളെ ആന്റിബോഡികൾക്കായി നിരീക്ഷിക്കും.

Read Also: ഷാരൂഖ് ഖാനെ കാണാന്‍ ഇല്ല: സോഷ്യൽ മീഡിയയിൽ ക്യാമ്പയിനിങ്ങുമായി ആരാധകർ

കഴിഞ്ഞ ജൂണിൽ ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലെ 15 സിംഹങ്ങൾ കോവിഡ് ബാധിച്ച് ചത്തിരുന്നു. മൃഗങ്ങൾക്കുേവേണ്ടി ആദ്യം വാക്സിൻ നിർമിച്ച രാജ്യം റഷ്യയാണ്. ‘കാർണിയാക്-കോവ്’ എന്ന റഷ്യൻ വാക്സിൻ നായ, പൂച്ച, കുറുക്കൻ, നീർനായ എന്നീ മൃഗങ്ങൾക്ക് നൽകുന്നുണ്ട്.

shortlink

Post Your Comments


Back to top button