ErnakulamLatest NewsKeralaNattuvarthaNews

ക​ളി​പ്പാ​ട്ട​ക്ക​ട​യി​ല്‍ റെ​യ്ഡ് : ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു

ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​യി​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റെ​യ്ഡ്

കൊ​ച്ചി: ബി​ഐ​എ​സ് സ്റ്റാ​ന്‍​ഡേ​ര്‍​ഡ് മാ​ര്‍​ക്ക് (ഐ​എ​സ്‌​ഐ മാ​ര്‍​ക്ക്) ഇ​ല്ലാ​ത്ത ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​യി​ല്‍ ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​ഡ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റെ​യ്ഡ്. ഐ​എ​സ്‌​ഐ മു​ദ്ര​യി​ല്ലാ​ത്ത വി​വി​ധ​ത​രം ക​ളി​പ്പാ​ട്ട​ങ്ങ​ളു​ടെ വ​ന്‍ ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്തു.

ന​ഗ​ര​ത്തി​ലെ “ഫ്രി​സ്ബീ’ എ​ന്ന സ്റ്റോ​റി​ലാ​ണ് റെയ്ഡ് നടത്തിയത്. ഇ​ന്ന​ലെ ബി​ഐ​എ​സ് കൊ​ച്ചി ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ കോ​ട​തി​യി​ല്‍ കേ​സ് ഫ​യ​ല്‍ ചെ​യ്യു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പറഞ്ഞു. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് 2021 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ന്ധി​ത സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നു കീ​ഴി​ല്‍ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. ഐ​എ​സ്‌​ഐ മാ​ര്‍​ക്ക് ഇ​ല്ലാ​തെ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തും വി​ല്‍​ക്കു​ന്ന​തും കു​റ​ഞ്ഞ​ത് ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യോ ര​ണ്ടു വ​ര്‍​ഷം വ​രെ ത​ട​വോ അ​ല്ലെ​ങ്കി​ല്‍ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന ക്രി​മി​ന​ല്‍ കു​റ്റ​മാ​ണ്.

Read Also : വിസ്മയക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്ന് ‘കഥയടിച്ചിറക്കാം’: കിരണിന് കുരുക്കായി സ്വന്തം ഫോൺ റെക്കോർഡുകൾ

ഉ​പ​യോ​ക്താ​ക്ക​ള്‍ ഐ​എ​സ്‌​ഐ മാ​ര്‍​ക്കും ലൈ​സ​ന്‍​സ് ന​മ്പ​റും അ​ട​യാ​ള​പ്പെ​ടു​ത്തി​യ ക​ളി​പ്പാ​ട്ട​ങ്ങ​ള്‍ മാ​ത്രം വാ​ങ്ങാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ലൈ​സ​ന്‍​സി​ന്‍റെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്കാ​ന്‍ ബി​സ് കെ​യ​ര്‍ ആ​പ്പ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button