KeralaCinemaMollywoodLatest NewsNewsEntertainment

‘ഇനി എന്റെ പേര് രാമസിംഹൻ അബൂബക്കർ എന്നായിരിക്കും, എനിക്ക് ക്ഷേത്രങ്ങളിൽ പോകണം’: രാമസിംഹൻ പറയുന്നു

‘രാമസിംഹൻ ‘ സംവിധാനം ചെയ്ത് അലി അക്ബർ നിർമിച്ച ‘ 1921 പുഴ മുതൽ പുഴ വരെ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ എഡിറ്റിങും ‘രാമസിംഹ’നാണ് നിർവഹിച്ചിരിക്കുന്നത്. കൂടാതെ സംഘട്ടന രംഗങ്ങൾക്ക് പിറകിലും ‘രാമസിംഹനാണ്’. എന്തുകൊണ്ടാണ് രണ്ട് പേരും ഉൾപ്പെടുത്തിയതെന്ന് വ്യക്തമാകകുകയാണ് അദ്ദേഹം. ആചാര വിധി പ്രകാരം ഹിന്ദുവായി പേര് മാറ്റിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലും സിനിമയുടെ റജിസ്ട്രേഷനിലും ഇപ്പോഴും അലി അക്ബർ തന്നെയാണെന്നും അതുകൊണ്ടാണ് നിർമാതാവിന്റെ സ്ഥാനത്തുള്ള ‘അലി അക്ബർ’ എന്ന പേര് മാറ്റാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:‘മേപ്പടിയാനെതിരെ പ്രചരണം നടത്തിയവരുടെ ജനുസ്സിൻ്റെ തകരാറ് ആർക്കും കണ്ടെത്താനാവില്ല: സംവിധായകൻ കെ പി വ്യാസൻ

‘അക്കൗണ്ടുകളിൽ പേര് മാറ്റുന്നത് വലിയ പ്രോസസ്സ് ആണ്. അതുകൊണ്ട് ഇപ്പോൾ നിർമാതാവിന്റെ സ്ഥാനത്ത് അലി അക്ബർ എന്നെ മാറ്റാൻ പറ്റൂ. ഹിന്ദു വിശ്വാസത്തിലേക്ക് മാറാനുള്ള പൂജകളും ചടങ്ങുകളുമെല്ലാം ചെയ്താണ് പുതിയ പേര് സ്വീകരിച്ചത്. ഞാനും എന്റെ ഭാര്യയും ഹിന്ദുമതത്തിലേക്ക് മാറി. ഇനി ഗസറ്റിൽ പ്രസിദ്ധീകരിച്ച് ചെയ്ത് രേഖാമൂലം പേര് മാറ്റണം. എനിക്ക് ക്ഷേത്രങ്ങളിൽ പോകണം അതുകൊണ്ടാണ് ആചാരവിധിപ്രകാരം ഹിന്ദുമതം സ്വീകരിച്ചത്. ഞാൻ പേരുമാറ്റി എന്ന് കരുതി എന്റെ പിതാവിന്റെ പേര് മാറുന്നില്ല. അതുകൊണ്ടു ഇനി എന്റെ പേര് രാമസിംഹൻ അബൂബക്കാർ എന്നായിരിക്കും’, അദ്ദേഹം പറഞ്ഞു.

അതേസമയം, 1921 ലെ ചരിത്ര സത്യങ്ങൾ ഉൾപ്പെടുത്തി ഒരു സിനിമ എന്ന നമ്മുടെ ആഗ്രഹത്തിനും പൂർണ്ണത കൈവന്നിരിക്കുന്നുവെന്നും ഇന്നലെ തന്റെ സിനിമ പ്രമുഖരായ ഒരു കുഞ്ഞു സദസ്സിന് മുൻപിൽ സിനിമ പ്രദർശിപ്പിച്ചുവെന്നും രാമസിംഹൻ വ്യക്തമാക്കിയിരുന്നു. വാരിയൻ കുന്നൻ ശിക്ഷിക്കപ്പെട്ട അതേ ദിവസം തന്നെ,100 ആം വാർഷികത്തിൽ തന്നെ അത് സാധ്യമാക്കിത്തന്ന മുഴുവൻ ജനങ്ങളോടും താൻ നന്ദി അറിയിക്കുന്നുവെന്നും രാമസിംഹൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button