ErnakulamKeralaNattuvarthaLatest NewsNews

ഹിന്ദുത്വത്തെ വിമര്‍ശിച്ചാല്‍ ഇനി ശക്തമായ രീതിയില്‍ താന്‍ പ്രതികരിക്കും, കാരണം താനിപ്പോള്‍ ഒരു ഹിന്ദുവാണ്: രാമസിംഹന്‍

കൊച്ചി: ഹിന്ദുത്വത്തെ വിമര്‍ശിച്ചാല്‍ ഇനി ശക്തമായ രീതിയില്‍ താന്‍ പ്രതികരിക്കുമെന്നും കാരണം താനിപ്പോള്‍ ഒരു ഹിന്ദുവാണെന്നും വ്യക്തമാക്കി സംവിധായകൻ രാമസിംഹൻ. അലി അക്ബര്‍ എന്ന പേര് മാറ്റണമെന്ന് ഹിന്ദു ധര്‍മ്മം എവിടേയും പറഞ്ഞിട്ടില്ല. ചിലരുടെ കരച്ചില്‍ നിര്‍ത്താന്‍ വേണ്ടിയാണ് രാമസിംഹന്‍ എന്ന പേര് സ്വീകരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

‘ഇപ്പോള്‍ ഉള്ളറിഞ്ഞ് ക്ഷേത്രങ്ങളില്‍ പോകാന്‍ തനിക്ക് സാധിക്കുന്നുണ്ട്. രാജ്യദ്രോഹികളെ പച്ചയായി ചോദ്യം ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഒരു ഹിന്ദുവായിരിക്കുകയെന്നത് സുഖമുള്ള കാര്യമാണ്. യാതൊരു അടിച്ചേല്‍പ്പിക്കലും ഇല്ല പൂജകളും ചടങ്ങളും ചെയ്താണ് ഹിന്ദു വിശ്വാസത്തിലേക്ക് മാറിയത്. താനും ഭാര്യയും ഹിന്ദു ധര്‍മ്മത്തിലേക്ക് മാറിയിട്ടുണ്ട്. മക്കള്‍ക്ക് ഏത് വിശ്വാസവും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്’. രാമസിംഹൻ വ്യക്തമാക്കി.

ക്ലബ് ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം, ചാറ്റ്‌റൂം ആരംഭിച്ചത് 18 വയസുകാരൻ:മലയാളിക്കെതിരെ അന്വേഷണം

‘അലി അക്ബര്‍ എന്ന പേര് എടുത്ത് കളയാന്‍ എനിക്ക് സൗകര്യമില്ല. ലോകത്ത് മതഭ്രാന്ത് പിടിച്ചവരെ ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കില്ല. അലി അക്ബര്‍ എന്ന പേര് മാറ്റണമെന്ന് ഹിന്ദു ധര്‍മ്മം എവിടേയും പറഞ്ഞിട്ടില്ല. ചിലരുടെ കരച്ചില്‍ നിര്‍ത്താന്‍ വേണ്ടിയാണ് രാമസിംഹന്‍ എന്ന പേര് സ്വീകരിച്ചത്. എന്നാല്‍ അതിന് ശേഷവും ചിലര്‍ വിടുന്നില്ല’. അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button