KeralaLatest NewsNews

പ്രവാസിയുടെ ഭാര്യയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി : പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറം സ്വദേശിയായ പ്രവാസിയുടെ ഭാര്യയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പൂക്കോട്ടൂര്‍ താണിക്കല്‍ വീട്ടില്‍ കുഞ്ഞറമു – ഫാത്തിമ ദമ്പതികളുടെ മകള്‍ ഷര്‍മില (24) യാണ് പന്തല്ലൂര്‍ കടമ്പോട് മുടിക്കോടിലെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : അബുദാബിയിലെ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ടുണീഷ്യൻ വിദേശകാര്യ മന്ത്രി

രാത്രി അഞ്ചുവയസ്സുകാരനായ മകനൊപ്പം ഉറങ്ങാന്‍ കിടന്നതാണ്. ഇന്നലെ രാവിലെയാണ് വീട്ടുകാര്‍ മൃതദേഹം കാണുന്നത്. ഭര്‍ത്താവ് മദാരി കുപ്പേങ്ങല്‍ ഷുക്കൂര്‍ മൂന്നു മാസം മുമ്പാണ് ജോലി തേടി സൗദി അറേബ്യയിലേക്ക് പോയത്. ആറു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

ഏറനാട് താലൂക്ക് തഹസീല്‍ദാര്‍ അജയ്കുമാര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം പാണ്ടിക്കാട് പൊലീസിന്റെ മേല്‍ നടപടികള്‍ക്ക് ശേഷം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button