Latest NewsNewsInternationalOmanGulf

ഒമിക്രോൺ: വരും ദിവസങ്ങളിൽ ഒമാനിൽ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: വരും ദിവസങ്ങളിൽ ഒമാനിൽ രോഗവ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. രാജ്യത്ത് നിലവിൽ പ്രകടമാകുന്ന രോഗവ്യാപനം കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം മൂലമുണ്ടാകുന്നതാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഇൻഫെക്ഷൻ പ്രീവെൻഷൻ ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ഡോ. അമൽ ബിൻത് സൈഫാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കറവക്കാരീ.. നമുക്ക് അല്പം പാൽ കറന്നാലോ, ഈ ആഭാസം പറയുന്നവരുടെ മുഖച്ചിത്രം സഖാവിന്റേതാണ്: മുഖ്യമന്ത്രിയോട് അരിത ബാബു

‘നിലവിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന 99 ശതമാനം കോവിഡ് കേസുകളിലും രോഗബാധിതരിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഒരേസമയത്താണ് മുഴുവൻ ഗവർണറേറ്റുകളിലും രോഗവ്യാപനം തുടരുന്നത്. ഏതാനും ഗവർണറേറ്റുകളിൽ പരിശോധനകളിൽ പോസിറ്റീവ് ആകുന്നവരുടെ ശതമാനം 25 എത്തിയെന്നും’ അമൽ ബിൻത് സൈഫ് വ്യക്തമാക്കി.

Read Also: ‘ഇവനു അറഞ്ചം പുറഞ്ചം തെറി റിപ്ലൈ കൊടുത്തിട്ടുണ്ട്, ചീത്ത വിളിക്കാൻ താത്പര്യമുള്ളവർക്കു ട്രൈ ചെയ്യാം’: ജൂഡിന്റെ പോസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button