ThiruvananthapuramKeralaLatest NewsNews

ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സർക്കാരിന്റെ നീക്കം, ഈ നടപടി തിരിച്ചടി ഭയന്ന്: ചെന്നിത്തല

കഴിഞ്ഞ മന്ത്രിസഭാ യോഗം ലോകായുക്തയുടെ അധികാരം കവരാനുള്ള ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ മന്ത്രിസഭാ തീരുമാനങ്ങളെ കുറിച്ചുള്ള വാർത്താകുറിപ്പിൽ ഈ കാര്യം ഉൾപ്പെടുത്തിയില്ല.

തിരുവനന്തപുരം: ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് നിയമഭേദഗതിയിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നീക്കം നിയമപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കും. ഇതിനേക്കാൾ ഭേദം പിണറായി വിജയൻ ലോകായുക്തയെ പിരിച്ചു വിടുന്നത് ആയിരുന്നുവെന്ന് ചെന്നിത്തല പ്രതികരിച്ചു. ലോകായുക്തയുടെ അധികാരത്തെ കവരുന്ന ഈ ഓർഡിനൻസിൽ ഗവർണർ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Also read: ലോകായുക്തക്ക് പൂട്ടിടാൻ സർക്കാരിന്റെ നിയമനിർമ്മാണം: ഓർഡിനൻസ് ഗവർണറുടെ പരിഗണനയിൽ

‘ഇടതുമുന്നണി അറിയാതെയാണ് തീരുമാനം എന്നാണ് വിശ്വസിക്കുന്നത്. ജഡ്ജിമാർക്ക് പുനർനിയമനം നൽകാനും ഓർഡിനൻസ് അനുമതി നൽകുന്നു. ഈ വിഷയത്തിൽ സിപിഎം മറുപടി നൽകണം. കഴിഞ്ഞ മന്ത്രിസഭാ യോഗം ലോകായുക്തയുടെ അധികാരം കവരാനുള്ള ഓർഡിനൻസ് കൊണ്ടുവന്നു. എന്നാൽ മന്ത്രിസഭാ തീരുമാനങ്ങളെ കുറിച്ചുള്ള വാർത്താകുറിപ്പിൽ ഈ കാര്യം ഉൾപ്പെടുത്തിയില്ല. അടുത്ത മാസം നിയമസഭാ ചേരുന്ന പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി വിദേശത്തായിരിക്കെ ഇത്രയും സുപ്രധാന ഓർഡിനൻസ് പുറത്തിറക്കാൻ സർക്കാരിന് എങ്ങനെ ധൈര്യം വന്നു’, രമേശ് ചെന്നിത്തല ചോദിച്ചു.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിന് മുഖ്യമന്ത്രിക്ക് എതിരെയും, കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ. ബിന്ദുവിനെതിരെയും ഹർജികൾ ലോകായുക്തയുടെ പരിഗണനയിൽ ഇരിക്കവെയുള്ള ഈ നീക്കം തിരിച്ചടി ഭയന്നിട്ടാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button