ThiruvananthapuramKeralaLatest NewsNews

സ്വർണവില കുതിച്ചുയരുന്നു, മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും വർദ്ധനവ്: ഗ്രാമിന് 4575 രൂപ

കഴിഞ്ഞ ആഴ്ച സ്വർണ വിലയിൽ വർദ്ധനവും ഇടിവും ഉണ്ടായി. രണ്ട് ദിവസംകൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർദ്ധിച്ചതിന് പിന്നാലെ മൂന്ന് ദിവസം മുൻപ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു.

തിരുവനന്തപുരം: മൂന്ന് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇന്ന് വർദ്ധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപ വർദ്ധിച്ചു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4575 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,600 രൂപ ആയി.

കഴിഞ്ഞ ആഴ്ച സ്വർണ വിലയിൽ വർദ്ധനവും ഇടിവും ഉണ്ടായി. രണ്ട് ദിവസംകൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വർദ്ധിച്ചതിന് പിന്നാലെ, മൂന്ന് ദിവസം മുൻപ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന് 4550 രൂപയിൽ എത്തി.

Also read: തിരുവനന്തപുരത്ത് രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും: അറിയേണ്ടതെല്ലാം

തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ സ്വർണ വില ഗ്രാമിന് 4500 രൂപ ആയിരുന്നു. ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4480 രൂപ ആയിരുന്നു. പിന്നീട് 20 രൂപയുടെ വർദ്ധനവ് ഉണ്ടായതോടെയാണ് തുടർച്ചയായ അഞ്ച് ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റം ഉണ്ടാകാതിരുന്നത്.

ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 3780 രൂപയാണ്. ഒരു ഗ്രാം വെള്ളിക്ക് 20 രൂപയാണ് വില. 925 ഹാൾമാർക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് ഇന്ന് വില 100 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button