COVID 19ThiruvananthapuramKeralaLatest NewsNews

കൊവിഡ് അതിതീവ്ര വ്യാപനം: സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി

ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ 957 മാനസികാരോഗ്യ പ്രവർത്തകരെ സജ്ജമാക്കി.

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സോഷ്യൽ സൈക്കോ സപ്പോർട്ട് ശക്തമാക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ 957 മാനസികാരോഗ്യ പ്രവർത്തകരെ സജ്ജമാക്കി.

Also read: യുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാം : 8,500 സൈനികരെ തയ്യാറാക്കി യു. എസ്

വീട്ടിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലും ഐസൊലേഷനിലും കഴിയുന്നവർക്ക് ഉണ്ടായേക്കാവുന്ന മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കക്കുറവ് എന്നീ പ്രശ്നങ്ങളും, അവരുടെ ബന്ധുക്കളുടെ ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ആരോഗ്യ വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ, മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ, സ്‌കൂൾ കൗൺസിലർമാരെയും ഐസിടിസി അഡോളസെന്റ് ഹെൽത്ത് കൗൺസിലർമാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് സാമൂഹിക മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ചു വരുന്നത്.

ഐസൊലേഷനിൽ ഉള്ളവരുമായി മാനസികാരോഗ്യ പ്രവർത്തകർ ബന്ധപ്പെടുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് അതിനുള്ള പരിഹാര മാർഗ്ഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ദർ നൽകുന്നു. ആവശ്യക്കാർക്ക് തിരികെ ബന്ധപ്പെടാനായി ഹെൽപ്പ് ലൈൻ നമ്പറും ആരോഗ്യ വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പദ്ധതിയുടെ നേതൃത്വത്തിൽ ഇതുവരെ ഒന്നേകാൽ കോടിയിൽ അധികം ആൾക്കാർക്ക് സോഷ്യൽ സൈക്കോ സപ്പോർട്ട് സേവനങ്ങൾ നൽകി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button