ThrissurNattuvarthaLatest NewsKeralaNews

ഗുരുവായൂര്‍ ഥാർ ലേലം: ചോദ്യംചെയ്ത് ഹിന്ദു സേവാ കേന്ദ്രം, ഹൈക്കോടതി വിധി വന്ന ശേഷമേ വാഹനം വിട്ടുനല്‍കൂവെന്ന് ദേവസ്വം

തൃശൂർ:ഗുരുവായൂര്‍ ദേവസ്വത്തിന് മഹീന്ദ്രാ കമ്പനി വഴിപാടായി നല്‍കിയ ഥാര്‍ ജീപ്പിന്റെ ലേലം ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജയിൽ ഇടപെട്ട് ഹൈക്കോടതി. കാറിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നൽകി. അതേസമയം, ഹൈക്കോടതി വിധി വന്ന ശേഷമെ ഇനി വാഹനം വിട്ടുനല്‍കൂവെന്ന് ദേവസ്വം അറിയിച്ചു. മഹിന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര, ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിച്ചതാൻ ഥാര്‍ ജീപ്പ് . കൊച്ചി സ്വദേശി അമല്‍ മുഹമ്മദലി പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്ക് വാഹനം ലേലത്തിൽ സ്വന്തമാക്കുകയായിരുന്നു.

അതേസമയം, അയ്യായിരം രൂപയില്‍ കൂടുതലുള്ള ഏതു വസ്തു വില്‍ക്കണമെങ്കിലും ദേവസ്വം കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണ് ചട്ടം. ഥാര്‍ ലേലത്തില്‍ ആ നടപടിക്രമം പാലിച്ചില്ലെന്നാണ് ആക്ഷേപം. ഈ ലേലം ചോദ്യംചെയ്ത് ഹിന്ദു സേവാ കേന്ദ്രം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഥാറിന്റെ വിലയും മറ്റു വിശദാംശങ്ങളും അറിയിക്കാന്‍ ദേവസ്വം ബോര്‍ഡിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

ആനക്കെന്തിന് അണ്ടർ വെയർ? അഴിമതി ഇല്ലാത്ത സർക്കാരിനെന്തിനു ലോകായുക്ത?: പരിഹാസവുമായി അഡ്വ. എ ജയശങ്കർ

അതേസമയം, ഥാര്‍ ലേലത്തിൽ പിടിച്ചയാൾക്ക് വിട്ടുക്കൊടുക്കുന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം. നിലവിലെ, ലേലപ്രകാരം മുന്നോട്ടു പോകാന്‍ ഹൈക്കോടതി പറഞ്ഞാല്‍ വണ്ടി വിട്ടുകൊടുക്കുമെന്നും അതല്ല, വീണ്ടും ലേലമാണ് നിര്‍ദ്ദേശിക്കുന്നതെങ്കില്‍ അങ്ങനെ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button