Latest NewsKeralaNews

ചരക്ക് സേവന നികുതി വകുപ്പിൽ സമ്പൂർണ ഇ-ഓഫീസ് നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ മുഴുവൻ ഓഫിസുകളിലെയും ഫയൽ നീക്കം ഓൺലൈനാക്കി ഇ- ഓഫിസ് സംവിധാനം നിലവിൽ വന്നു. 2021 ലെ ബഡ്ജറ്റ് പ്രസംഗത്തിൽ സംസ്ഥാന ധനകാര്യ മന്ത്രി വകുപ്പിലെ എല്ലാ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വകുപ്പിന്റെ കീഴിലുള്ള 220 ഓഫിസുകളിലും ഇ – ഓഫിസ് സംവിധാനം നിലവിൽ വന്നതോടെ വകുപ്പിലെ ഫയൽ നീക്കം പൂർണ്ണമായും ഇ – ഓഫിസ് വഴിയാകും. ഇതോടെ വകുപ്പിലെ വിവിധ ഓഫീസുകളിൽ നടക്കുന്ന നടപടിക്രമങ്ങൾ പൂർണമായി ഡിജിറ്റൽ ആയി മാറുന്നത് കൂടാതെ ഓഫീസുകൾക്കിടയിലെ ഫയൽ നീക്കവും ഓൺലൈനായി മാറുകയാണ്.

Read Aldo: ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങൾ: സന്ദീപ് വാചസ്പതി

താഴെ തട്ടിൽ ഉള്ള സർക്കിൾ ഓഫീസ് മുതൽ ജില്ലാ ഓഫീസ്, സംസ്ഥാനതല കമ്മീഷണറേറ്റ്, സെക്രട്ടേറിയറ്റ്, ധനകാര്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് വരെയുള്ള ഫയൽ നീക്കം ഇ-ഫയൽ വഴി ആകും. ഫയലുകളിൽ വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനും മറ്റ് ഓഫീസുകളിലേക്ക് വേഗത്തിൽ കൈമാറുന്നതിനും സാധിക്കും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ആസ്ഥാനത്ത് 2015 ൽ തന്നെ ഇ – ഓഫിസ് സംവിധാനം നടപ്പിലാക്കിയിരുന്നു. വകുപ്പിലെ ഫയൽ നീക്കം പൂർണ്ണമായും ഇ – ഓഫിസിലേക്ക് മാറ്റുന്നതിന്റെ ആദ്യ പടിയായി 2020 ജനുവരിയിൽ തന്നെ ജില്ലാതല നികുതി ഓഫീസുകൾ ഓണലൈൻ ആക്കി. ഇപ്പോൾ സർക്കിൾ ഓഫീസുകൾ കൂടി ഓൺലൈൻ ആയതോടെയാണ് വകുപ്പിലെ ഇ – ഓഫിസ് നടപ്പാക്കൽ പൂർണ്ണമായത്. നിലവിൽ നികുതി സേവനങ്ങൾ പൂർണമായും ഓൺലൈനിൽ നൽകുന്ന വകുപ്പിലെ മറ്റ് ഫയൽ നടപടിക്രമങ്ങൾ കൂടി ഓൺലൈൻ ആയതോടെ പേപ്പർ രഹിത സമ്പൂർണ ഡിജിറ്റൽ ഓഫീസ് എന്ന ആശയമാണ് യാഥാർഥ്യമായത്.

എൻ .ഐ .സി വികസിപ്പിച്ച ഇ – ഓഫിസ് സോഫ്റ്റ്‌വെയർ, കേരളാ ഐ. ടി മിഷൻ മുഖേനയാണ് വകുപ്പിൽ നടപ്പാക്കിയത്. സമ്പൂർണമായി ഫയൽ നീക്കം ഇ-ഓഫീസിലൂടെ ആകുന്നതിലൂടെ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവും ആകുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.

Read Also: തെളിവ് കൊടുത്തിട്ടും പിന്നെയും ചോദിക്കുന്നത് സ്വന്തം കുഞ്ഞിന്റെ പിതൃത്വം തെളിയിക്കേണ്ടി വരുന്നത് പോലെ: ഹക്കിം

shortlink

Related Articles

Post Your Comments

Related Articles


Back to top button