Latest NewsNewsIndia

ആളൊഴിഞ്ഞ ക്ലാസ്മുറിയിൽ വെച്ച് വിദ്യാർത്ഥിയെ അധ്യാപിക ചുംബിച്ചു, ദൃശ്യങ്ങൾ പകർത്തി മറ്റൊരു വിദ്യാർത്ഥി

മൈസൂരു: സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥിയെ ചുംബിച്ച അധ്യാപികയ്‌ക്കെതിരെ നടപടിക്കൊരുങ്ങി സ്‌കൂൾ അധികൃതർ. സംഭവത്തിലെ വസ്തുത പുറത്തുകൊണ്ടുവരാൻ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസവകുപ്പ്. മൈസൂരു ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ആളൊഴിഞ്ഞ ക്ലാസ്മുറിയിൽ വെച്ച് ആണ് അധ്യപായ്ക വിദ്യാർത്ഥിയെ ചുംബിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവായത്.

ആരുമില്ലാത്ത ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക വിദ്യാർത്ഥിയെ ചുംബിക്കുകയായിരുന്നു. മറ്റൊരു വിദ്യാർത്ഥി ഇത് തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ശേഷം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ അധ്യാപികയ്‌ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. അധ്യാപികയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button