Latest NewsKeralaNattuvarthaNews

മന്ത്രിക്കെതിരെ ആക്രോശങ്ങൾ നടത്തുന്ന ബിജെപി നേതാക്കളുടെ നിലപാടിൽ സംശയമുണ്ട്: കാസിം ഇരിക്കൂർ

കോഴിക്കോട്: ദേശീയ പതാക തലകീഴായി കെട്ടിയ സംഭവത്തിൽ മന്ത്രിക്കെതിരെ ആക്രോശങ്ങൾ നടത്തുന്ന ബിജെപി നേതാക്കളുടെ നിലപാടിൽ സംശയമുണ്ടെന്ന് ഐഎൻഎൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ. സംഭവം അന്വേഷിച്ച്‌ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും, പതിവ് റിഹേഴ്സൽ നടന്നിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നും കാസിം പറഞ്ഞു.

Also Read:ബാലചന്ദ്രകുമാർ വിവാഹം മുടക്കിയും ആൾക്കാരെ ബ്ളാക്ക് മെയിൽ ചെയ്തും ജീവിക്കുന്ന ക്ഷുദ്രജീവിയോ?

‘പതാക തല കീഴായി കെട്ടിയത് ഗുരുതര വീഴ്ചയാണ്. പതിവ് റിഹേഴ്സല് നടന്നിരുന്നുവെങ്കില് ഇത് സംഭവിക്കില്ലായിരുന്നു. മനഃപൂര്വം ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണം. മന്ത്രിക്കെതിരെ ആക്രോശങ്ങൾ നടത്തുന്ന ബിജെപി നേതാക്കളുടെ നിലപാട് ചില സംശയങ്ങളുയർത്തുന്നുണ്ട്. മന്ത്രിയുടെ നിർദേശ പ്രകാരം, എ.ഡി.എം സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാൻ ഉത്തരവിട്ടത് സ്വാഗതാർഹമാണ്: കാസിം ഇരിക്കൂർ പറഞ്ഞു.

‘കൊടിമരത്തിൽ പതാക സജ്ജീകരിക്കാന് ചുമതലപ്പെട്ടവരും അതിനു മേൽനോട്ടം വഹിച്ചവരും ആരാണെന്ന് കണ്ടെത്തി. അവർക്കെതിരെ കർശന നടപടി സ്വീകരിച്ചാലേ ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കാതിരിക്കൂ’, കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button