COVID 19KeralaLatest NewsNews

ജനങ്ങൾ പട്ടിണി കിടക്കരുത്, ആവശ്യമെങ്കിൽ സാമൂഹ്യ അടുക്കളകൾ തുറന്നു പ്രവർത്തിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആവശ്യമെങ്കിൽ സാമൂഹ്യ അടുക്കളകൾ വീണ്ടും തുറന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി. ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുളളതെന്നും ജനങ്ങൾ പട്ടിണി കിടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:കൊടുമണ്ണിലെ സിപിഎം-സിപിഐ സംഘർഷം: പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും സിപിഐ പരാതി നൽകി

സംസ്ഥാനത്ത് അരലക്ഷം രോഗികളായതോടെ നാല് ജില്ലകളെ കൂടി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ഈ ജില്ലകളിൽ പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തിയറ്റര്‍, ജിംനേഷ്യം എന്നിവ അടക്കും. ആരാധനലായങ്ങളില്‍ ഓണ്‍ലൈന്‍ ആരാധന മാത്രം അനുവദിക്കും.

അതേസമയം, സംസ്ഥാനത്ത് കോവിഡ് 19 മൂന്നാം തരംഗം നേരത്തെ ആകുമെന്നാണ് മന്ത്രിസഭായോ​ഗത്തിന്റെ വിലയിരുത്തല്‍. മൂന്നാം തരം​ഗ ഭീഷണിയെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button