Latest NewsNewsInternational

മാതാപിതാക്കൾക്കായി സോഷ്യൽ മീഡിയയിലൂടെ തിരച്ചിൽ: ഒടുവിൽ നേരിൽ കണ്ട് ദിവസങ്ങൾക്കകം പതിനേഴുകാരൻ ആത്മഹത്യ ചെയ്തു

ചൈന: ജനിച്ച ശേഷം ആദ്യമായി മാതാപിതാക്കളെ കണ്ടതിന്‍റെ സന്തോഷത്തിലായിരുന്നു ചൈനക്കാരനായ ലിയു ഷുഷൂ എന്ന പതിനേഴുകാരൻ. സോഷ്യൽ മീഡിയയിലൂടെയാണ് അവൻ തന്റെ മാതാപിതാക്കളെ കണ്ടെത്തിയത്. എന്നാൽ ഈ കൂടിച്ചേരൽ നടന്ന് ദിവസങ്ങൾക്കകം ലിയു ഷൂഷു ജീവനൊടുക്കി. മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചതിന് ദിവസങ്ങൾക്ക് ശേഷം​ ലിയു ആത്മഹത്യചെയ്തത്തിന്റെ അമ്പരപ്പിലാണ് സോഷ്യൽ മീഡിയ.

ലിയുവിന്‍റെ ജനനശേഷം വേർപിരിഞ്ഞ മാതാപിതാക്കൾ വേറെ വിവാഹം കഴിച്ച്​ ജീവിക്കുകയായിരുന്നു. സോഷ്യൽ മീഡിയയുടെ സഹായത്തോടെ കണ്ടെത്തിയ ഇവരെ പോലീസാണ് ലിയുവിന്‍റെ അടുത്തെത്തിച്ചത്​. സ്വന്തം മാതാപിതാക്കളുമായി വീണ്ടും ഒന്നിച്ചതിന്‍റെ ഫോട്ടോകൾ ലിയു പങ്കിട്ടത്​ ​ സോഷ്യൽമീഡിയയിൽ തരംഗമായിരുന്നു.

സംഘ് പരിവാറിനേക്കാൾ വർഗ്ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സിപിഎം?: സ്റ്റുഡന്റ് പോലീസ് വിഷയത്തിൽ പികെ ഫിറോസ്

അതേസമയം, ജനിച്ച ഉടൻ മാതാപിതാക്കൾ തന്നെ പണംവാങ്ങി വിൽക്കുകയായിരുന്നുവെന്നും ദത്ത്​ നൽകിയതല്ലെന്നും ലിയു അറിഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടു. ഇതോടെ മാതാപിതാക്കളിൽ നിന്ന് തനിക്ക് ജീവനാംശം ലഭിക്കണമെന്ന് ലിയു ആവശ്യപ്പെട്ടു. എന്നാൽ അതുവരെ ഒപ്പം നിന്ന സോഷ്യൽ മീഡിയയിലെ ഒരുവിഭാഗം ലിയുവി​നെതിരെ തിരിഞ്ഞു. ജീവനാംശം ആവശ്യപ്പെട്ട ലിയു സ്വാർത്ഥനാണെന്ന് പലരും ആരോപിച്ചു. ഇത്​ ഈ കൗമാരക്കാരനെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് ലിയുവിന്റെ ആത്മഹത്യാ കുറിപ്പ്​ സൂചിപ്പിക്കുന്നു.

ലിയുവിന്‍റെ ജനനസമയത്ത്​ മാതാപിതാക്കൾ അവിവാഹിതരായിരുന്നു. അതിനാൽ കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ച അവർ ഏകദേശം 4,200 ഡോളർ​ വാങ്ങിയാണ് കുഞ്ഞിനെ വിറ്റതെന്ന് ലിയുവിനെ ദത്തെടുത്ത കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം, 2009ൽ വളർത്തു മാതാപിതാക്കൾ മരിച്ചതോടെ ലിയു തീർത്തും അനാഥനാകുകയായിരുന്നു.

ബാലചന്ദ്രകുമാർ കള്ളൻ തന്നെ: വ്യക്തമാക്കി ശാന്തിവിള ദിനേശ്

കഴിഞ്ഞ തിങ്കളാഴ്ച വിഷാദ ഗുളിക അമിതമായി കഴിച്ച് ലിയു ആത്മഹത്യ ചെയ്യുകയായിരുന്നു. അവശനിലയിലായതിനെ തുടർന്ന്​ ലിയുവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിക്കാലത്തെ നഷ്ടം, ഭീഷണിപ്പെടുത്തൽ, പീഡനം, വിഷാദം എന്നിവ സംബന്ധിച്ച് ആത്മഹത്യാകുറിപ്പിൽ ലിയു വിവരിക്കുന്നുണ്ട്​. ‘എന്നെ പരിപാലിച്ച എല്ലാവർക്കും നന്ദി, ഞാൻ നിങ്ങളെ പരാജയപ്പെടുത്തിയതിൽ ഖേദിക്കുന്നു. ഈ ലോകത്ത് ക്ഷുദ്ര ചിന്തയുള്ള ആളുകൾ കുറവായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു’ എന്ന് കത്തിൽ ലിയു എഴുതി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button