Latest NewsSaudi ArabiaNewsInternationalGulf

പ്രീമിയം ഇഖാമ കിട്ടിയ പ്രവാസികൾക്ക് സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങാം: അനുമതി നൽകി സൗദി

റിയാദ്: പ്രീമിയം ഇഖാമ ലഭിച്ച പ്രവാസികൾക്ക് സ്വന്തമായി വീടും കെട്ടിടങ്ങളും വാങ്ങാൻ അനുമതി നൽകി സൗദി. പ്രീമിയം ഇഖാമ കിട്ടിയ പ്രവാസികൾക്ക് ലഭിക്കുന്ന സവിശേഷ ആനുകൂല്യങ്ങൾ പ്രാബല്യത്തിലായി. സൗദി ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിന് പ്രഖ്യാപിച്ച പ്രീമിയം ഇഖാമയുള്ള പ്രവാസികൾക്കുള്ള ആനുകൂല്യങ്ങളാണ് പ്രാബല്യത്തിൽ വന്നത്. സ്വദേശികൾക്ക് സമാനമായ എല്ലാ ആനുകൂല്യങ്ങളും പ്രീമിയം റസിഡൻസി നേടുന്ന വിദേശിക്കും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: മാതാപിതാക്കൾക്കായി സോഷ്യൽ മീഡിയയിലൂടെ തിരച്ചിൽ: ഒടുവിൽ നേരിൽ കണ്ട് ദിവസങ്ങൾക്കകം പതിനേഴുകാരൻ ആത്മഹത്യ ചെയ്തു

നിബന്ധനകൾക്ക് വിധേയമായി സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനാണ് അനുമതിയുണ്ടാകുക. പ്രീമിയം ഇഖാമ ഹോൾഡർക്ക് മക്ക, മദീന നഗരങ്ങളിലൊഴിച്ച് രാജ്യത്ത് എവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ അനുവാദമുണ്ടാകും. ഹൃസ്വ, ദീർഘ കാലാവധികളോടു കൂടിയാണ് പ്രീമിയം ഇഖാമകൾ അനുവദിക്കുക. കുടുംബ സമേതം രാജ്യത്ത് തങ്ങുന്നതിനും ബിസിനസ് സംരഭങ്ങൾ ആരംഭിക്കുന്നതിനുമുള്ള അനുവാദം, രാജ്യത്തെ വിദ്യഭ്യാസ ആരോഗ്യ ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള അവകാശം, സ്വകാര്യ മേഖലയിൽ സ്വദേശിവത്ക്കരിക്കപ്പെട്ട തസ്തികകളിലുൾപ്പെടെ ജോലി ചെയ്യുന്നതിനുള്ള അനുവാദം തുടങ്ങിയവയും ലഭ്യമാകും.

Read Also: ആറു മാസത്തെ ഐസിയു വാസം: മരണത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരികെയെത്തി മലയാളി കോവിഡ് പോരാളി

shortlink

Related Articles

Post Your Comments

Related Articles


Back to top button