Latest NewsNewsIndia

അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവേ കൊടുംശൈത്യത്തിൽ തണുത്ത് മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു

മൈനസ് 35 ഡിഗ്രി താപനില റെക്കോർഡ് ചെയ്യപ്പെട്ട പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ മണിക്കൂറുകളോളം കൊടുംതണുപ്പിൽ കുടുങ്ങിയതാണ് മരണകാരണം.

ദില്ലി: അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കവേ കാനഡയിൽ മരിച്ചുവീണ ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ഗാന്ധിനഗറിലെ ദിൻഗുച്ച ഗ്രാമത്തിലെ ജഗദീഷ് പട്ടേലും കുടുംബവും ആണ് കൊടുംതണുപ്പിൽ മരവിച്ച് മരിച്ചത്. കാനഡ അതിർത്തിക്കുള്ളിൽ ദിവസങ്ങൾക്ക് മുൻപാണ് മഞ്ഞിൽ തണുത്ത് മരിച്ച നാലുപേരെ മാനിട്ടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് കണ്ടെടുത്തത്.

Also read: കേന്ദ്ര ബജറ്റ് 2022: തീയതി, സമയം, അറിയേണ്ടതെല്ലാം

മൈനസ് 35 ഡിഗ്രി താപനില റെക്കോർഡ് ചെയ്യപ്പെട്ട പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ മണിക്കൂറുകളോളം കൊടുംതണുപ്പിൽ കുടുങ്ങിയതാണ് മരണകാരണം. മൂന്ന് മൃതദേഹങ്ങൾ ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ തിരച്ചിലിൽ ഒരു കൗമാരക്കാരന്റെ മൃതദേഹം കൂടി കണ്ടെത്തി.

ഇവരെ അനധികൃതമായി കടത്താൻ ശ്രമിച്ചതിന് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റീവ് ഷാൻഡ് എന്ന യുഎസ് പൗരനെയാണ് ഈ കാരണത്താൽ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 11 മണിക്കൂർ നടന്നാണ് അറസ്റ്റിലായ സംഘം അതിർത്തി കടന്ന് യുഎസിൽ എത്തിയത്. ഇവരിൽ ഒരാളുടെ കൈയിൽ മരിച്ച കുടുംബത്തിന്റെ ഒരു ബാഗ് ഉണ്ടായിരുന്നു. മരിച്ച കുടുംബം ഇവർക്കൊപ്പം ആണ് ദീർഘദൂരം സഞ്ചരിച്ചിരുന്നത്. എന്നാൽ രാത്രി ആയതോടെ അവർ ഒറ്റയ്ക്ക് യാത്ര തുടർന്നു. ഓരോ വർഷവും അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിനിടെ നിരവധി പേർ മരിച്ചു വീഴാറുണ്ട്. വാഗ്ദാനങ്ങൾ നൽകി ആൾക്കാരെ വഞ്ചിതരാക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളും ഈ മേഖലയിൽ സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button