KeralaLatest NewsNews

തോമസ് സി കുറ്റിശ്ശേരിയെ അധിക്ഷേപിച്ചാൽ പ്രതികരിക്കും: റോയി വർഗീസ്

മാവേലിക്കര : നൂതനമായതും ജനാേപകാര പ്രദവുമായ സംഘടനാ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിയെ അധിക്ഷേപിക്കാൻ ശ്രമിച്ചാൽ പാർട്ടി തക്ക മറുപടി നൽകുമെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് വ്യക്തമാക്കി.

കേരള കോൺഗ്രസ് മാവേലിക്കരയിൽ നിർമ്മിക്കുന്ന കാർഷിക മതിൽ വേൾഡ് ബുക്ക്സ് ഓഫ് റിക്കാർഡിൽ ഇടം പിടിക്കുവാൻ പോകുന്ന വാർത്ത അറിയുകയും കൃഷിയെ സ്നേഹിക്കുന്ന നിരവധി ആളുകൾ കേരള കോൺഗ്രസിലേക്ക് കടന്നുവരുവാൻ തയ്യാറായതു കണ്ടു കാെണ്ട് അതിനെല്ലാം നേതൃത്വം കൊടുക്കുന്ന തോമസ്.സി. കുറ്റിശേരിക്കെതിരെ അടിസ്ഥാനമില്ലാത്ത വ്യക്ത്യഹത്യ നടത്തുന്ന രീതിയിൽ നവ മാധ്യമങ്ങളിൽ പോസ്റ്റുകൾ നടത്തുന്നതിനെതിരെ ശക്തമായി പ്രതികരിക്കുവാൻ പാർട്ടി തയ്യാറാവുമെന്ന് റോയി വർഗീസ് പറഞ്ഞു.

സംശുദ്ധരാഷ്ട്രീയത്തിനുടമയായ തോമസ് സി കുറ്റിശ്ശേരിയുടെ 40 വർഷക്കാലത്തെ രാഷ്ട്രീയ ജീവിതം കേവലം ജോസ് വിഭാഗത്തിന്റെ ഒരു ജില്ലാ നേതാവിന്റെ പുലഭ്യം പറച്ചിലിൽ തകരുന്നതല്ലന്നും മാവേലിക്കരയിലെ പാർട്ടി കുറ്റിശ്ശേരിക്ക് ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button