Latest NewsNewsIndia

ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന കോവിഡ്‌ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി

ന്യൂ‌ഡൽഹി : കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഇൻട്രാനാസൽ ബൂസ്റ്റർ ഡോസിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചു. രാജ്യത്ത് ഒൻപത് സ്ഥലങ്ങളിലായി പരീക്ഷണം നടത്താനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. മൂക്കിലൂടെ വാക്സിൻ നൽകുന്നത് അണുബാധക്കുള്ള സാധ്യത കുറയ്ക്കും. കൂടാതെ കോവിഡ് തടയുന്നതിന് ഈ ബൂസ്റ്റർ ഡോസ് ഏറ്റവും ഫലപ്രദമാണെന്നും ഭാരത് ബയോടെക് പ്രതികരിച്ചു.

രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്കാണ് മൂക്കിലൂടെ ബൂസ്റ്റർ ഡോസ് നൽകുക. ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാകുന്നതോടെ മാർച്ച് മാസത്തിൽ രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന നേസൽ ബൂസ്റ്റർ വാക്‌സിൻ അവതരിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.

Reda Also  :  പരിക്ക് മാറി ടീമിലെത്തിയ യുവ താരത്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ഹർഭജൻ

കഴിഞ്ഞ മാസം ഡിസംബർ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് മൂക്കിലൂടെ നൽകാവുന്ന നേസൽ വാക്‌സിൻ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button