Latest NewsNewsIndia

കാത്ത് നിന്നിട്ടും വിമാനം വന്നില്ല, ദേഷ്യം പിടിച്ച അഖിലേഷ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തു: ഇത് ബിജെപിയുടെ പണി

ന്യൂഡൽഹി: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ഹെലികോപ്ടര്‍ ഡൽഹിയില്‍ നിന്ന് മുസഫര്‍പുരിലേക്ക് പുറപ്പെടാന്‍ അരമണിക്കൂറോളം വൈകിയെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഏകദേശം അരമണിക്കൂറോളം ഹെലികോപ്ടര്‍ പിടിച്ചിട്ടു. ഇതോടെ സംഭവത്തിൽ പ്രതികരണവുമായി അഖിലേഷ് രംഗത്തെത്തിയിട്ടുണ്ട്.

Also Read:ക്ഷേത്ര ഗോപുരത്തില്‍ ദൈവങ്ങള്‍ക്ക് പകരം മനുഷ്യര്‍, മത വിശ്വാസത്തെ അവഹേളിച്ച് രാം ചരണിന്റെ ഭാര്യയുടെ പോസ്റ്റ്: വിവാദം

‘എന്റെ ഹെലികോപ്ടര്‍ ഒരു കാരണവുമില്ലാതെ അര മണിക്കൂര്‍ പിടിച്ചിട്ടു. എന്നാല്‍ ഇവിടെ നിന്ന് ബിജെപി നേതാവിന്റെ ഹെലികോപ്ടറിന് അനുമതി നല്‍കി. ഇതിന് പിന്നില്‍ ബിജെപിയാണ്. അവരുടെ നിരാശയുടെ തെളിവാണ് ഈ സംഭവം’, അഖിലേഷ് ട്വിറ്ററിൽ കുറിച്ചു.

‘അധികാര ദുര്‍വിനിയോഗം തോല്‍ക്കുന്നവരുടെ സ്വഭാവമാണ്. ഈ ദിനം സമാജ് വാദി പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇടം നേടും. വിജയത്തിലേക്കുള്ള പറക്കലിന് ഞങ്ങള്‍ തയ്യാറായി’, തുടർ ട്വീറ്റിൽ അഖിലേഷ് യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button