Latest NewsKeralaNews

ഗുരുവായൂർ ഉത്സവത്തിന് പാചകത്തിന് ബ്രാഹ്മണരെ വേണമെന്ന് പരസ്യം: സോഷ്യൽ മീഡിയയിൽ വിമർശനം

പരസ്യം ഉടന്‍ പിന്‍വലിക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനുള്ള ഭക്ഷണം തയ്യാറാക്കുന്നവര്‍ ബ്രാഹ്മണരായിരിക്കണമെന്ന ദേവസ്വം ബോര്‍ഡ് പരസ്യം വിവാദത്തിൽ. ഫെബ്രുവരി 14 മുതല്‍ 23 വരെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനായി ദേവസ്വം ബോർഡ് ക്വട്ടേഷന്‍ വിളിച്ചിരിക്കുകയാണ്.

ഭക്ഷണം തയ്യാറാക്കല്‍,പച്ചക്കറി സാധനങ്ങള്‍ മുറിച്ച് കഷണങ്ങളാക്കല്‍, കലവറയില്‍നിന്നും സാധന സാമഗ്രികള്‍ അഗ്രശാലയിലെത്തിക്കല്‍, പാകം ചെയ്തവ വിതരണ പന്തലിലേക്കും ബാക്കിവന്നവയും പാത്രങ്ങളും തിരികെ അഗ്രശാലയിലെത്തിക്കല്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ക്കായാണ് ക്വട്ടേഷനുകള്‍ ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ പറയുന്ന പ്രധാന വ്യവസ്ഥയാണ് പാചക പ്രവര്‍ത്തിക്ക് വരുന്നവരും അവര്‍ക്കൊപ്പമെത്തുന്ന സഹായികളും ബ്രാഹ്മണരായിരിക്കണമെന്നതാണു ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

read also: വൈൻ മദ്യമല്ല, സൂപ്പർമാർക്കറ്റുകൾക്കും പലചരക്ക് കടകൾക്കും വൈൻ വിൽപ്പന നടത്താൻ സർക്കാർ അനുമതി: എതിർത്ത് ബിജെപി

‘ബ്രാഹ്മിൻസ് അച്ചാർ,നമ്പീശൻസ് നെയ്യ്‌, ഇപ്പഴ് തമ്പ്രാന്റെ കറിക്കത്തി പക്ഷേങ്കില് വായും വയറും ഞമ്മളത്… ഓരോരോ ആചാരങ്ങള്’ എന്നാണു ഈ സംഭവത്തിൽ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റ്.

സംഭവം ശ്രദ്ധയില്‍പെട്ടതായും കൊവിഡ് സാഹചര്യത്തിൽ പകർച്ച ഒഴിവാക്കണമെന്നും പരസ്യം ഉടന്‍ പിന്‍വലിക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. തുടർന്ന് പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട എല്ലാ ടെന്‍ഡര്‍ നടപടികളും റദ്ദാക്കിയതായി ദേവസ്വം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button