Latest NewsUAENewsInternationalGulf

അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്: ഹെലികോപ്ടറിൽ ആശുപത്രിയിലെത്തിച്ചു

ദുബായ്: അസുഖം ബാധിച്ച് അവശനിലയിലായ ഇന്ത്യൻ യുവതിയ്ക്ക് സഹായ ഹസ്തവുമായി ദുബായ് പോലീസ്. ഇന്ത്യൻ യുവതിയെ അടിയന്തരമായി ദുബായ് പോലീസ് ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ശക്തമായ കാറ്റും മഴയും മൂലം വലഞ്ഞ സ്ഥലത്ത് നിന്നും ദുബായ് പോലീസിന്റെ എയർ വിങ്ങാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

Read Also: കമ്മ്യൂണിസ്റ്റ് ആശയം തോട്ടിലെറിഞ്ഞാലേ നാട് നന്നാവൂ എന്ന് ബോധ്യമുള്ള ഒരാൾ, മുഖ്യമന്ത്രിയെ പ്രശംസിച്ച് ഫേസ്ബുക് പോസ്റ്റ്

പ്രതികൂല കാലാവസ്ഥ മറികടന്ന് ദുബായ് വേൾഡ് ഐലൻഡ്‌സിൽ നിന്നാണ് പോലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 20 വയസ്സുകാരിയായ ഇന്ത്യൻ യുവതിയ്ക്ക് പ്രഥമ ശുശ്രൂഷയും പോലീസ് നൽകിയിരുന്നുവെന്ന് എയർ വിങ് ഡപ്യൂട്ടി ഡയറക്ടർ കേണൽ ഖൽഫാൻ അൽ മസ്‌റൂയി അറിയിച്ചു. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ വിളിക്കാമെന്നും ദുബായ് പൊലീസ് ആപ്പിലും സഹായം തേടാമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: യോഗി സർക്കാരിന്റേത് മികച്ച പ്രവർത്തനം: സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റുന്നത് ഇപ്പോഴാണെന്ന് ജോൻപൂരിലെ മുസ്ലീങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button