Latest NewsKeralaNews

കൊച്ചി മെട്രോ എം.ജി റോഡ് സ്റ്റേഷനിൽ ഗെയിമിംഗ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി

കൊച്ചി: കൊച്ചി മെട്രോ എം.ജി റോഡ് സ്റ്റേഷനിൽ ഗെയിമിംഗ് സ്റ്റേഷൻ പ്രശസ്ത ബാലതാരം വൃദ്ധി വിശാൽ ഉദ്ഘാടനം ചെയ്തു. കാർഗെയിം, ജോക്കർ ഗെയിം, ടോയ് പിക്കിംഗ് ഗെയിം തുടങ്ങിയ സവിശേഷമായ ഇനങ്ങളാണ് ഗെയിമിംഗ് സ്റ്റേഷനിൽ ഉള്ളത്. സ്റ്റേഷനിലെ കസ്റ്റമർകെയറിൽ പണം അടച്ച് ഗെയിമുകൾ കളിക്കാം. 50 രൂപയാണ് ടോയ് പിക്കിംഗ് ഗെയിം ചാർജ്. രണ്ട് കോയിൻ ലഭിക്കും. ഇതുപയോഗിച്ച് കളിച്ച് ഇഷ്ടമുള്ള ടോയ് സ്വന്തമാക്കാം. ജോക്കർഗെയിമിന് രണ്ട് ബോളുകൾക്ക് 10 രൂപയാണ് നിരക്ക്. കളിക്കുമ്പോൾ 10 പോയിന്റുകൾ കിട്ടിയാൽ ഗിഫ്റ്റ് കിട്ടും. കാർ റേസിന് 50 രൂപയാണ് നിരക്ക്.

Read Also: കേരളത്തിലെ ജനങ്ങള്‍ക്ക് വന്‍ രോഗപ്രതിരോധ ശേഷി, അടച്ചിടേണ്ട ആവശ്യമില്ല : മന്ത്രി വീണാ ജോര്‍ജ്

അഞ്ച് ലാപ് വരെ ഇതുപയോഗിച്ച് കളിക്കാം. ചടങ്ങിൽ കെ.എം.ആർ.എൽ ജനറൽ മാനേജർ സി. നിരീഷ്, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ സുമി നടരാജൻ തുടങ്ങിയവർ സംബന്ധിച്ചു. ഗെയിമിംഗ് സെന്റർ കൂടി പ്രവർത്തനം തുടങ്ങിയതോടെ എം.ജി റോഡ് സ്റ്റേഷനിൽ ആളുകൾക്ക് സവിശേഷമായ യാത്ര അനുഭവമാണ് നൽകുന്നത്. പടികൾ കയറുമ്പോൾ സംഗീതം പൊഴിക്കുന്ന മ്യൂസിക് സ്റ്റെയർ, കാലുകൊണ്ട് ചവിട്ട് പ്രവർത്തിപ്പിക്കാവുന്ന മൊബൈൽ ചാർജിംഗ് സൗകര്യം, സെൽഫി കോർണർ തുടങ്ങിയവയ്ക്ക് ഒപ്പമാണ് കുട്ടികൾക്ക് വിനോദത്തിനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നത്.

Read Also: സിനിമാ മേഖലയിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ സാംസ്‌കാരിക വകുപ്പ് മുന്‍കൈയെടുക്കണം: കേരള വനിതാ കമ്മിഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button