Jobs & VacanciesLatest NewsNewsCareerEducation & Career

ബാങ്ക് ഓഫ് ബറോഡയിൽ ഒഴിവ്: ഫെബ്രുവരി 14 വരെ അപേക്ഷിക്കാം

ന്യൂഡൽഹി : ബാങ്ക് ഓഫ് ബറോഡ 220 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 220 ഒഴിവുകളാണ് ആകെയുള്ളത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ bankofbaroda.in എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 14 ന് മുമ്പ് അപേക്ഷിക്കാം.

സോണൽ സെയിൽസ് മാനേജർ – ബിസിനസ് 5, സോണൽ സെയിൽസ് മാനേജർ – എൽ‌എപി/ അൺസെക്യൂർഡ് ബിസിനസ് – 2, സോണൽ സെയിൽസ് മാനേജർ – സിവി/സിഎംഇ – 4, റീജിയണൽ സെയിൽസ് മാനേജർ (ട്രാക്ടർ ലോൺ): 09, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയിൽസ്: 40, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെയിൽസ്- LAP/ അൺസെക്യൂർഡ് ബിസിനസ് ലോൺ: 02, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് – സെയിൽസ് CV/CME ലോൺ: 08, സീനിയർ മാനേജർ – സെയിൽസ്: 50, സീനിയർ മാനേജർ – സെയിൽസ് LAP/ അൺസെക്യൂർഡ് ബിസിനസ് ലോൺ: 15, സീനിയർ മാനേജർ -സെയിൽസ് CV/CME ലോണുകൾ: 30, സീനിയർ മാനേജർ – സെയിൽസ് ഫോറെക്സ് – 15, മാനേജർ – സെയിൽസ്: 40 എന്നിങ്ങനെയാണ് ഒഴിവുകൾ.

Read Also  :  ഇന്ത്യയിൽ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമുള്ളത് കേരളത്തിൽ: നിക്ഷേപകരെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

അപേക്ഷാ ഫീസ്: ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കുക. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക്: 600/- ആണ് പരീക്ഷ ഫീസ്. SC/ST/PwD/വനിതാ ഉദ്യോഗാർത്ഥികൾക്ക്: 100/- രൂപ അടച്ചാൽ മതിയാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button