KeralaLatest NewsNews

ബാലചന്ദ്രകുമാറിനെ അഭിനന്ദിച്ച മലയാളത്തിലെ സൂപ്പർ സ്റ്റാർ പീഡന ആരോപണത്തിന് ശേഷവും അഭിനന്ദിക്കുകയാണോ? ശ്രീജിത്ത് പെരുമന

ബാലചന്ദ്ര കുമാർ പീഡിപ്പിച്ചു എന്ന് ആരോപിച്ച #അവളോടൊപ്പം എന്ന് പറയാൻ സ്ത്രീ സംഘടനകൾ തയ്യാറാകുമോ ️

കൊച്ചി : യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. ക്രൂരമായി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്നാണു യുവതിയുടെ ആരോപണം. ഈ വിഷയത്തിൽ യുവതിയ്ക്ക് വേണ്ടി നീതിക്കായി അന്തിചർച്ചകൾ നടത്താത്തത് ആ സ്ത്രീ സിൽമാ നടി അല്ലാത്തത് കൊണ്ടാണോ എന്ന പരിഹാസവുമായി അഡ്വ ശ്രീജിത്ത്‌ പെരുമന. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

read also: ചര്‍മരോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമാൻ: ഓരോ വാക്കുകൾക്കും ഉത്തരം പറയാൻ നമ്മളും ബാധ്യസ്ഥരാണെന്ന് മിഥുൻ

പോസ്റ്റ് പൂർണ്ണ രൂപം

ബാലചന്ദ്രകുമാർ ക്രൂരമായി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി എന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിട്ടും നീതിക്കായി അന്തിചർച്ചകൾ നടത്താത്തത് ആ സ്ത്രീ സിൽമാ നടി അല്ലാത്തത് കൊണ്ടാണോ ❓️

ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് ബാലചന്ദ്രകുമാറിനെ ‘keep it up’ എന്ന് സന്ദേശം അയച്ച് അഭിനന്ദിച്ച മലയാളത്തിലെ സൂപ്പർ സ്റ്റാറും, 600 സിൽമാ താരങ്ങളും ഈ ബാലചന്ദ്രകുമാർ പീഡനകേസിലും അദ്ദേഹത്തെ keep it up എന്ന് പറഞ്ഞുകൊണ്ട് അഭിനന്ദിക്കുകയാണോ എന്ന് വ്യക്തമാക്കണം ❓️

ബാലചന്ദ്ര കുമാർ പീഡിപ്പിച്ചു എന്ന് ആരോപിച്ച #അവളോടൊപ്പം എന്ന് പറയാൻ സ്ത്രീ സംഘടനകൾ തയ്യാറാകുമോ ❓️
പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ വെളിപ്പെടുത്തലിൽ പോലീസ് ബലാത്സംഗത്തിന് കേസെടുത്ത് ഇരയെ രഹസ്യ മൊഴിയെടുത്തു പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകണം ❓️

shortlink

Related Articles

Post Your Comments

Related Articles


Back to top button