Latest NewsKeralaNews

സ്ത്രീധനത്തെച്ചൊല്ലി വഴക്ക്: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

പത്തനംതിട്ട: യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് ഏറത്ത് വയല എം.ജി.ഭവനിൽ ജിജി (31), ജിജിയുടെ പിതാവ് ജോയി (62), അമ്മ സാറാമ്മ (57) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് സ്തീധന-ഗാർഹിക പീഡനത്തിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also  :  ‘യുഎസിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ചൈന വലിയ അപകടം’ : മുന്നറിയിപ്പു നൽകി എഫ്ബിഐ

ജനുവരി 31-നാണ് ജിജിയുടെ ഭാര്യ കൊല്ലം കരുനാഗപ്പള്ളി പണ്ടാരത്തുരത്ത് കല്ലുപുരയിൽ ബാബുവിന്റെയും സതിയുടെയും മകൾ അമ്മുവിനെ (21) ഭർതൃവീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ജിജിയും വീട്ടുകാരും വഴക്ക് പതിവായിരുന്നുവെന്ന് യുവതിയുടെ മാതാപിതാക്കൾ പറയുന്നു. 5 ലക്ഷം രൂപ പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ നൽകിയിരുന്നിട്ടും വീണ്ടും തുക ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button