Latest NewsNewsFootballSports

എഫ്എ കപ്പ്: പെനാൽറ്റി പാഴാക്കി റൊണാൾഡോ, യുണൈറ്റഡ് പുറത്ത്

മാഞ്ചസ്റ്റർ: എഫ്എ കപ്പ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ മിഡില്‍സ്ബറോയാണ് യുണൈറ്റഡിനെ വീഴ്ത്തിയത്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു മിഡില്‍സ്ബറോയുടെ ജയം. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി. ഷൂട്ടൗട്ടില്‍ ഏഴിനെതിരെ എട്ട് ഗോളിനായിരുന്നു മിഡില്‍സ്ബറോയുടെ ജയം.

എലാംഗയുടെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പുറത്തുപോയതോടെ യുണൈറ്റഡിന്റെ പരാജയം ഉറപ്പിച്ചു. നേരത്തെ ജയിക്കാനുള്ള സുവർണ്ണ അവസരം സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ പാഴാക്കിയത് ടീമിന് തിരിച്ചടിയായി. 20-ാം മിനിറ്റിലാണ് ക്രിസ്റ്റിയാനോ പെനാല്‍റ്റി പാഴാക്കിയത്.

Read Also:- വെറും വയറ്റില്‍ ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാന്‍ പാടില്ല!

മത്സരത്തിന്റെ 25-ാം മിനിറ്റില്‍ ജേഡണ്‍ സാഞ്ചോയുടെ ഗോളില്‍ മാഞ്ചസ്റ്റര്‍ മുന്നിലെത്തി. എന്നാല്‍ 64-ാം മിനിറ്റില്‍ മിഡില്‍സ്ബറോ സമനില നേടി. മാറ്റ് ക്രൂക്ക്‌സാണ് മിഡില്‍സ്ബറോയുടെ ഗോള്‍ നേടിയത്. മാഞ്ചസ്റ്ററിനായിരുന്നു മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം. ടൂര്‍ണമെന്റില്‍ ഇന്ന് ശക്തരായ ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, എവര്‍ട്ടണ്‍, വോള്‍വ്‌സ്, ടോട്ടന്‍ഹാം എന്നീ ടീമുകള്‍ ഇന്നിറങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button