Latest NewsKeralaNews

മഞ്ജു വാര്യര്‍ക്ക് എം ജി റോഡ് മേത്തറിൽ ഫ്ലാറ്റില്ല, സലിം ഗൂഢാലോചനയിൽ സാക്ഷിയാണ് എന്ന വാദം തെറ്റാണ്: ദിലീപ് ഹൈക്കോടതിയിൽ

വിദേശത്തുള്ള സലിമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാന്‍ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി സംവിധായകൻ ബാലചന്ദ്ര കുമാർ രംഗത്ത് എത്തിയിരുന്നു. ഈ കേസില്‍ പ്രോസിക്യഷന്റെ വാദങ്ങള്‍ക്ക് ഹൈക്കോടതിയില്‍ എതിര്‍വാദങ്ങള്‍ ഫയല്‍ ചെയ്ത് ദിലീപ്. നടിയെ ആക്രമിച്ച കേസിന് ബലം പകരാന്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ച കേസാണിതെന്നും അതുകൊണ്ടുതന്നെ ജാമ്യം നല്‍കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. കൂടാതെ ഗൂഢാലോചന നടന്നത് മുന്‍ ഭാര്യ മഞ്ജു വാര്യരുടെ ഉടമസ്ഥതയിലുള്ള എം ജി റോഡ് മേത്തര്‍ ഫ്ളാറ്റില്‍ ആണെന്ന വാദത്തെയും ആ സമയത്ത് വ്യവസായി സലിം ഇതിനു സാക്ഷിയായിരുന്നു എന്ന വാദത്തെയും ദിലീപ് എതിർത്തു.

read also: യുപിയിൽ താരപ്രചാരകരുടെ കൊഴിഞ്ഞുപോക്ക്: പുതിയ ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ്

ദിലീപിന്റെ പ്രധാന വാദങ്ങള്‍ 

തനിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യനായ സാക്ഷിയല്ല. ബാലചന്ദ്രകുമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. അദ്ദേഹം നല്‍കിയ ശബ്ദരേഖകളും മൊബൈല്‍ ഫോണും അടിസ്ഥാനമാക്കിയാണ് കേസിന്റെ അന്വേഷണം. പുറത്തുവിട്ട ശബ്ദരേഖകളില്‍ പലതും അവ്യക്തവും കെട്ടിച്ചമയ്ക്കപ്പെട്ടതുമാണ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ബൈജു പൗലോസിനെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന വാദം അടിസ്ഥാരഹിതമാണ്. വിചാരണക്കോടതിയുടെ വളപ്പില്‍ വെച്ച് 2017 ഡിസംബറില്‍ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ 2017 ല്‍ കേസ് പ്രത്യേക കോടതിയില്‍ എത്തിയിട്ടില്ല. 2018 ഫെബ്രുവരിയിലാണ് അങ്കമാലി കോടതിയില്‍ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയത്. നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തി നടത്താന്‍ ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് ഒരു ധാരണയിലെത്തുന്നതാണ് ക്രിമിനല്‍ ഗൂഢാലോന. എന്നാല്‍ ഇത്തരത്തിലൊരു വാദം എഫ്ഐആറില്‍ പോലും മുന്നോട്ടുവച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ദിലീപ് സംഭവവുമായി ബന്ധപ്പെട്ട് ബൈജു പൗലോസ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

മുന്‍ ഭാര്യ മഞ്ജു വാര്യരുടെ ഉടമസ്ഥതയിലുള്ള എം ജി റോഡ് മേത്തര്‍ ഫ്ളാറ്റില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന വാദവും തെറ്റാണ്. മഞ്ജു വാര്യര്‍ക്ക് അവിടെ ഫ്ളാറ്റില്ല. പ്രവാസി വ്യവസായിയായ സലിം താന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന് സാക്ഷിയാണ് എന്ന വാദം തെറ്റാണ്. വിദേശത്തുള്ള സലിമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

ഈ കേസിൽ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് പറഞ്ഞതോടയാണ് രേഖാമൂലം ബോധിപ്പിയ്ക്കാന്‍ കോടതി ദിലീപിന് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ തിങ്കളാഴ്ച രാവിലെ 10.15 ന് കോടതി വിധി പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button