Latest NewsNewsIndia

യുപിയിൽ താരപ്രചാരകരുടെ കൊഴിഞ്ഞുപോക്ക്: പുതിയ ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ്

ലക്‌നൗ : യുപിയിൽ താരപ്രചാരകർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതോടെ പുതിയ താരപ്രചാരകരുടെ ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ്, മുഹമ്മദ് അസ്ഹറുദ്ദീൻ, ഹാർദ്ദിക് പട്ടേൽ, സൽമാൻ ഖുർഷിദ്, ദീപേന്ദ്ര സിംഗ് ഹൂഡ എന്നിവരടങ്ങുന്ന 30 പേരുടെ പട്ടികയാണ് കോൺഗ്രസ് ഹൈക്കമാന്റ് പുറത്തിറക്കിയത്.

താരപ്രചാരകരുടെ പുതിയ പട്ടികയിലുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദിന് ഇത്തവണ പത്മഭൂഷൻ നൽകി രാജ്യം ആദരിച്ചിരുന്നു. കൂടാതെ കാശ്മീർ വിഷയത്തിലടക്കം കേന്ദ്ര സർക്കാറിനെ പൂർണ്ണമായി പിന്തുണക്കുന്ന നിലപാടുള്ള കോൺഗ്രസ് നേതാവ് കൂടിയാണ് ആസാദ്.

Read Also  :  ’24 ന്യൂസ് ചാനലിനോടും സഹിൻ ആന്റണിയോടുമുള്ള എന്റെ ബഹുമാനം വർധിച്ചു’: കാരണം വ്യക്തമാക്കി ശ്രീജിത്ത് പണിക്കർ

യുപിയിൽ സ്ഥാനാർത്ഥികൾക്കായി നിശ്ചയിച്ച പല താരപ്രചാരകരും പാർട്ടി വിട്ടത് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. താരപ്രചാരകരുടെ ലിസ്റ്റിൽ ഉൾപ്പെട്ട പലരും പട്ടിക പുറത്തുവന്ന അന്ന് തന്നെ രാജിവെച്ച് ബിജെപിയിൽ ചേർന്ന സംഭവങ്ങൾ വരെ ഉണ്ടായി.

കോൺഗ്രസിന്റെ താരപ്രചാരക പട്ടികയിൽ ഉൾപ്പെട്ടിരുന്ന മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രതൻജിത് പ്രതാപ് സിങ് ബിജെപിയിൽ ചേർന്നിരുന്നു. ഇദ്ദേഹത്തിന് പിന്നാലെ റായ്ബറേലി എംഎൽഎയായ അതിഥി സിങും, ഉത്തർപ്രദേശ് കോൺഗ്രസിന്റെ വനിതാ മുഖമായിരുന്ന പ്രിയങ്ക മൗര്യയും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button