KeralaLatest NewsNews

ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം, ഒരുവര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുത് : ശബ്ദരേഖ പുറത്തുവിട്ട് സംവിധായകന്‍

ശബ്ദരേഖ 2017 നവംബര്‍ 15ലേത് ആണെന്നാണ് ബാലചന്ദ്രകുമാറിന്റെ അവകാശവാദം.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ പുതിയ ശബ്ദരേഖ പുറത്തുവിട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കേണ്ടത് എങ്ങനെയാണെന്ന് പറയുന്ന ശബ്ദരേഖ 2017 നവംബര്‍ 15ലേത് ആണെന്നാണ് ബാലചന്ദ്രകുമാറിന്റെ അവകാശവാദം.

read also: വിവാഹ മോചനങ്ങൾക്ക് കാരണം മുബൈയിലെ ഗതാഗതക്കുരുക്കെന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ

ഒരാളെ തട്ടുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണമെന്നാണ് ശബ്ദരേഖയിലുള്ളത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും പുറത്തുവിട്ടിട്ടുണ്ട്. ഒരുവര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുതെന്ന് ശബ്ദരേഖയില്‍ അനൂപ് നിര്‍ദ്ദേശിക്കുന്നു. നടന്നത് കൃത്യമായ ഗൂഢാലോചയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. എന്നാൽ ഈ ശബ്ദരേഖ ഒർജിനൽ ആണോ എന്ന് പറയാൻ കഴിയില്ല.

ദി ട്രൂത്ത് എന്ന പറഞ്ഞ സിനിമ കണ്ടിട്ടുണ്ടോ?. അതില്‍ മുഖ്യമന്ത്രി കൊല്ലപ്പെടുന്ന ഒരു രംഗമുണ്ട്. അതേവേദിയില്‍ മറ്റൊരാള്‍ കൂടി കൊല്ലപ്പെടുന്നു. അത് ആരും ശ്രദ്ധിക്കില്ല. അതുകൊണ്ടാണ് ഗ്രൂപ്പിലിട്ട് തട്ടണമെന്ന് ദിലീപ് അനൂപിനോട് പറഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button