KozhikodeKeralaNattuvarthaLatest NewsNews

ഇത് ഉപ്പിലിട്ടതല്ല, ആസിഡിൽ ഇട്ടത്: ഉപ്പിലിട്ടത് കഴിച്ച കുട്ടികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ നിന്ന് പിടിച്ചെടുത്ത കന്നാസുകളിലെ ലായനി ഭക്ഷ്യയോഗ്യം അല്ലെന്നും, അത് തട്ടുകടകളില്‍ ഉപയോഗിക്കാൻ പാടില്ലാത്ത ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് ആണെന്നും വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉപ്പും വിനാഗിരിയും ചേർത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവ കൊണ്ടുള്ള വിഭവങ്ങളുടെ വിൽപ്പന തടഞ്ഞു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി ഇത്തരം ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തരുതെന്ന് സെക്രട്ടറി ഉത്തരവിട്ടു. കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന ബീച്ചിൽ വെച്ച് കഴിഞ്ഞ ദിവസം ഉപ്പിലിട്ട ഭക്ഷണ സാധനങ്ങൾ കഴിച്ച് വിദ്യാർത്ഥികൾക്ക് പൊള്ളലേറ്റ സംഭവത്തിൽ കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ, ഇത്തരം കടകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് ഉപയോഗിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു.

Also read: രണ്ടായിരം രൂപ ലോൺ എടുത്തതിന് സിബിൽ സ്കോറിടിഞ്ഞു : ഓൺലൈൻ വായ്പാ തട്ടിപ്പിൽ കുടുങ്ങി സണ്ണി ലിയോൺ

ഗ്ലേഷ്യല്‍ അസറ്റിക് ആസിഡിന്റെ ഉപയോഗം പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലും, ഇത്തരം ഭക്ഷണ സാധനങ്ങൾ കഴിച്ചത് മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായുള്ള പൊതുജനങ്ങളുടെ തുടർപരാതിയുടെയും അടിസ്ഥാനത്തിലുമാണ് കോർപ്പറേഷന്റെ നടപടി.

കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് വെള്ളം ആണെന്ന് കരുതി അബദ്ധത്തിൽ രാസലായനി കുടിച്ച വിദ്യാർത്ഥിക്ക് മാരകമായി പൊള്ളലേറ്റിരുന്നു. ഇതിനെ തുടർന്ന് കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ നിന്ന് പിടിച്ചെടുത്ത കന്നാസുകളിലെ ലായനി ഭക്ഷ്യയോഗ്യം അല്ലെന്നും, അത് തട്ടുകടകളില്‍ ഉപയോഗിക്കാൻ പാടില്ലാത്ത ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് ആണെന്നും വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button