KeralaLatest NewsNews

സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ല, കൃഷ്ണകുമാർ ഇപ്പോൾ ചെയർമാൻ അല്ല: ഡയറക്ടർ ബിജു കൃഷ്ണൻ

'സ്വപ്നയുടെ നിയമനം റദ്ദാക്കിയെന്ന മുന്‍കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറിന്‍റെ വാദം വാസ്തവ വിരുദ്ധമാണ്. കൃഷ്ണകുമാറിനെ ആറ് മാസങ്ങൾക്ക് മുൻപ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു' ബിജു കൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്.ആർ.ഡി.എസ് പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണന്‍. സ്വപ്നയുടെ നിയമനം റദ്ദാക്കി എന്ന മുന്‍കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറിന്‍റെ വാദം വാസ്തവ വിരുദ്ധമാണെന്നും, എല്ലാവരോടും ആലോചിച്ചതിന് ശേഷമാണ് നിയമനം നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. ആദിവാസി ക്ഷേമത്തിനായി രജിസ്റ്റർ ചെയ്ത എച്ച്.ആർ.ഡി.എസ് എന്ന സർക്കാർ ഇതര സംഘടനയുടെ ഡയറക്ടറായി സ്വപ്ന ചുമതലയേറ്റത് വിവാദമായതിന്റെ പശ്ചാത്തലത്തിൽ ആണ് ബിജു കൃഷ്ണൻ വിശദീകരണവുമായി രംഗത്ത് വന്നത്.

Also read: പഞ്ചാബ് തെരഞ്ഞെടുപ്പ് 2022: അവസാന ഘട്ട പ്രചാരണത്തിനിടെ സംഘർഷം, അകാലിദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു

‘സ്വപ്നയുടെ നിയമനം റദ്ദാക്കിയെന്ന മുന്‍കേന്ദ്രമന്ത്രി എസ്. കൃഷ്ണകുമാറിന്‍റെ വാദം വാസ്തവ വിരുദ്ധമാണ്. എല്ലാവരോടും ആലോചിച്ചതിന് ശേഷമാണ് നിയമനം നടത്തിയത്. എസ്. കൃഷ്ണകുമാറിനെ ആറ് മാസങ്ങൾക്ക് മുൻപ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിന്‍റെ ഭാഗമായിട്ടാണ് കൃഷ്ണകുമാറിനെ ഒഴിവാക്കിയത്’, ബിജു കൃഷ്ണന്‍ പറഞ്ഞു.

നിയമപരമായി താനാണ് സംഘടനയുടെ ചെയർമാൻ എന്നും, സ്വപ്നയുടെ നിയമനം ചട്ടവിരുദ്ധമാണെന്നും എസ്. കൃഷ്ണകുമാർ ഇന്നലെ പറഞ്ഞിരുന്നു. സംഘടന സെക്രട്ടറി അജികൃഷ്ണൻ ക്രമക്കേടുകൾ നടത്തിയിരുന്നതായും കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഏത് അന്വേഷണവും നേരിടാൻ താൻ തയ്യാറാണെന്നും, കൃഷ്ണകുമാർ നിലവിൽ ചെയർമാൻ അല്ലെന്നും സെക്രട്ടറി ബിജു കൃഷ്ണൻ ഇന്ന് പറഞ്ഞു.

അതേസമയം, സംഘടനയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എസ്. കൃഷ്ണകുമാർ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സ്വപ്ന സുരേഷിന്‍റെ നിയമനത്തോടെ സംഘടനയിലെ തർക്കം പരസ്യമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button