Latest NewsNewsInternational

കെഎസ്ആർടിസി ഇടിച്ച് പ്രവാസി മരിച്ച കേസ്‌: ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കോഴിക്കോട് : കെഎസ്ആർടിസി ബസ് ഇടിച്ച് പ്രവാസി മരിച്ച കേസിൽ ആശ്രിതർക്ക് 7.4 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. മലപ്പുറം സൗത്ത് മൂന്നിയൂരിൽ ചോനാരി വീട്ടിൽ മമ്മൂട്ടിയാണ് ബസിടിച്ച് മരിച്ചത്. കേസിൽ കോഴിക്കോട് വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണൽലാണ് നഷ്ടപരിഹാരം വിധിച്ചത്.

2017 ജൂലൈ 12-ന് വൈകീട്ടാണ് കേസിനാസ്പദമായ അപകടം നടന്നത്. ഖത്തറിൽ നിന്ന് അവധിക്ക് നാട്ടിൽ വന്ന മമ്മൂട്ടി റോഡിലൂടെ നടന്ന് പോകുന്ന സമയത്ത് ബസ് വന്ന് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ മമ്മൂട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേസിൽ മമ്മൂട്ടിയുടെ മാതാപിതാക്കൾ, ഭാര്യ, 4 പെൺകുട്ടികൾ എന്നിവർക്കാണ് നഷ്ടപരിഹാരമായി 7,40,68,940 രൂപയും, അതിന്റെ പലിശയും, കോടതി ചെലവും നൽകാൻ എംഎസിടി ജഡ്ജി സാലിഹ് ഉത്തരവിട്ടിരിക്കുന്നത്.

Read Also  :  ‘ഓണത്തിനിടെ പുട്ടുകച്ചവടം!’ ഉക്രെയ്നിൽ റഷ്യ ആക്രണം നടത്തുന്നതിനിടെ മോസ്കോ സന്ദർശിക്കുന്ന ഇമ്രാൻ ഖാനെതിരെ യുഎസ്

പരാതിക്കാർക്ക് വേണ്ടി അഡ്വ. എംസി രത്‌നാകരനും, അഡ്വ. അബ്ദുൽ ഗമാൽ നാസറും ഹാജരായി. ന്യൂഇന്ത്യ അഷ്വറൻസ് കമ്പനിയും കെഎസ്ആർടിസിയുമാണ് നഷ്ടപരിഹാര തുക നൽകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button