KollamKeralaNattuvarthaLatest NewsNews

ക​ഴി​ച്ച ഭ​ക്ഷ​ണത്തിന്റെ പ​ണം ആവശ്യപ്പെട്ടു : ഹോ​ട്ട​ലു​ട​മ​യെ ആ​ക്ര​മി​ച്ച​വ​ർ അറസ്റ്റിൽ

ത​ഴു​ത്ത​ല വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഇ​ൻ​ഷാ​ദ് (27), കൊ​ട്ടി​യം അ​ഖി​ൽ നി​വാ​സി​ൽ അ​ഖി​ൽ (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ട്ടി​യം : ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച പ​ണം ആ​വ​ശ്യ​പ്പെ​ട്ട ഹോ​ട്ട​ലു​ട​മ​യെ ആ​ക്ര​മി​ച്ച സം​ഘം അറസ്റ്റിൽ. ത​ഴു​ത്ത​ല വി​ള​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഇ​ൻ​ഷാ​ദ് (27), കൊ​ട്ടി​യം അ​ഖി​ൽ നി​വാ​സി​ൽ അ​ഖി​ൽ (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ട്ടി​യം പൊ​ലീ​സ് ആണ് പ്രതികളെ​ അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ 28-ന് ​ആണ് സംഭവം. രാ​ത്രി ക​ണ്ണ​ന​ല്ലൂ​രൂ​ള്ള ബി​സ്​​മി ഹോ​ട്ട​ലി​ൽ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം പു​റ​ത്തേ​ക്ക് പോ​യ ഇ​വ​രോ​ട് കൗ​ണ്ട​റി​ലി​രു​ന്ന നു​ജും പ​ണം ആ​വ​ശ്യ​പ്പെടുകയായിരുന്നു. തു​ട​ർ​ന്നാ​ണ് ഇ​വ​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഹോ​ട്ട​ലി​രു​ന്ന ക​ണ്ണാ​ടി​പ്പെ​ട്ടി അ​ടി​ച്ചു​ട​ച്ച് ചി​ല്ല് ക​ഷ​ണം എ​ടു​ത്ത് ഹോ​ട്ട​ലു​ട​മ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ‘ഇതാണ് ഇന്ത്യൻ നയതന്ത്രത്തിന്റെ ശക്തി’: 6 മണിക്കൂർ യുദ്ധം നിർത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതിനെ പുകഴ്ത്തി മാധ്യമങ്ങൾ

ആക്രമണത്തിൽ നിന്ന് ഹോ​ട്ട​ലു​ട​മ​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഷ​റ​ഫി​നും പ​രി​ക്കേ​റ്റു. ഹോ​ട്ട​ലു​ട​മ​യു​ടെ പ​രാ​തി​യി​ൽ പ്ര​തി​ക​ളെ ത​ഴു​ത്ത​ല നി​ന്നാണ്​ പി​ടി​കൂ​ടിയത്.

കൊ​ട്ടി​യം ഇ​ൻ​സ്​​പെ​ക്ട​ർ ജിം​സ്റ്റ​ൽ എം.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ സു​ജി​ത് ജി. ​നാ​യ​ർ, ഷി​ഹാ​സ്, ജ​യ​കു​മാ​ർ, എ​സ്.​സി.​പി.​ഒ ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോടതിയിൽ ഹാജരാക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button